Football

കേരളത്തിലേക്ക് ആദ്യമായി ഐ ലീഗ് കിരീടവുമായി ഗോകുലം കേരള

ട്രാവുവിനെ 4-1ന് തോല്‍പ്പിച്ചാണ് ഗോകുലത്തിന്റെ ചുണകുട്ടികള്‍ കിരീടം കേരളത്തിന് നല്‍കിയത്.

കേരളത്തിലേക്ക് ആദ്യമായി ഐ ലീഗ് കിരീടവുമായി ഗോകുലം കേരള
X


കൊല്‍ക്കത്ത: ചരിത്രത്തില്‍ ആദ്യമായി ഐ ലീഗില്‍ മുത്തമിട്ട് കേരളത്തിന്റെ സ്വന്തം ഗോകുലം എഫ് സി. ലീഗിലെ അവസാന ദിവസത്തെ പോരാട്ടത്തില്‍ മണിപ്പൂര്‍ ക്ലബ്ബ് ട്രാവുവിനെ 4-1ന് തോല്‍പ്പിച്ചാണ് ഗോകുലത്തിന്റെ ചുണകുട്ടികള്‍ കിരീടം കേരളത്തിന് നല്‍കിയത്. ആദ്യമായാണ് ഐ ലീഗ് കേരളത്തിലെ ഒരു ക്ലബ്ബിന് ലഭിക്കുന്നത്. ലീഗില്‍ 15 മല്‍സരങ്ങളില്‍ നിന്ന് 29 പോയിന്റുമായാണ് ഗോകുലം ഫിനിഷ് ചെയ്തത്. തുല്യപോയിന്റുള്ള ചര്‍ച്ചില്‍ ബ്രദേഴ്‌സ് റൗണ്ട് ഗ്ലാസ്സ് പഞ്ചാബിനെ 3-2ന് തോല്‍പ്പിച്ചെങ്കിലും ഹെഡ് ടു ഹെഡ് മികവില്‍ കിരീടം മലബാറിയന്‍സിന് ലഭിക്കുകയായിരുന്നു. ജയത്തോടെ ഗോകുലത്തിന് എഎഫ്‌സി കപ്പ് യോഗ്യത ലഭിച്ചു. ചരിത്രത്തില്‍ ആദ്യമായാണ് കേരളത്തില്‍ നിന്നൊരു ക്ലബ്ബ് എഎഫ്‌സി കപ്പിന് യോഗ്യത നേടുന്നത്.


ആദ്യപകുതിയില്‍ ഒരു ഗോളിന്റെ ലീഡെടുത്ത ട്രാവുവിനെ രണ്ടാം പകുതിയില്‍ നാല് ഗോള്‍ തിരിച്ചടിച്ചാണ് ഗോകുലം ഞെട്ടിച്ചത്. രണ്ടാം പകുതിയിലാണ് ഗോകുലം ആക്രമിച്ച് കളിച്ചത്. 24ാം മിനിറ്റില്‍ ട്രാവുവിനായി ബിദ്യാസാഗര്‍ സിങാണ് ലീഡ് നല്‍കിയത്. കേരളത്തിന്റെ ആദ്യ ഗോള്‍ 70ാം മിനിറ്റില്‍ അഫ്ഗാന്‍ താരം ഷെരീഫ് മുഹമ്മദിലൂടെയായിരുന്നു. രണ്ടാം ഗോള്‍ 74ാം മിനിറ്റില്‍ എമില്‍ ബെന്നിയുടെ വകയായിരുന്നു. മൂന്നാം ഗോള്‍ 77ാം മിനിറ്റില്‍ ഘാനാ താരം ഡെന്നി ആന്റ്വയിലൂടെ പിറന്നു. സീസണിലെ താരത്തിന്റെ 11ാം ഗോളാണിത്. ഏഴ് മിനിറ്റിനിടെ മൂന്ന് ഗോള്‍ തിരിച്ചടിച്ചാണ് ഗോകുലം വന്‍ ലീഡെടുത്തത്. തുടര്‍ന്ന് ഇഞ്ചുറി ടൈമിന്റെ അവസാനം നിമിഷം മുഹമ്മദ് റാഷിദിലൂടെ നാലാം ഗോളും വലയിലെത്തിച്ച് ഗോകുലം ആധികാരികമായി ഐലീഗ് ചാംപ്യന്‍മാരായി.




Next Story

RELATED STORIES

Share it