Football

നൂറ്റാണ്ടിലെ താരം റൊണാള്‍ഡോ; ക്ലബ്ബ് റയല്‍ മാഡ്രിഡ്

മികച്ച പരിശീലകന്‍ മാഞ്ചസ്റ്റര്‍ സിറ്റിയുടെ പെപ്പ് ഗ്വാര്‍ഡിയോളയാണ്.

നൂറ്റാണ്ടിലെ താരം റൊണാള്‍ഡോ; ക്ലബ്ബ് റയല്‍ മാഡ്രിഡ്
X



ദുബായ്: നൂറ്റാണ്ടിലെ ഏറ്റവും മികച്ച താരമായി പോര്‍ച്ചുഗ്രീസ് -യുവന്റസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. നൂറ്റാണ്ടിലെ മികച്ച താരത്തിന് നല്‍കുന്ന ഗ്ലോബല്‍ സോക്കര്‍ അവാര്‍ഡാണ് ക്രിസ്റ്റിയാനോ ദുബായില്‍ സ്വീകരിച്ചത്. താരത്തിന്റെ 20 വര്‍ഷത്തെ പ്രകടനങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് പുരസ്‌കാരം നല്‍കിയത്. റൊണാള്‍ഡോയുടെ മുന്‍ ക്ലബ്ബായ റയല്‍ മാഡ്രിഡാണ് നൂറ്റാണ്ടിലെ മികച്ച ക്ലബ്ബ്.മികച്ച പരിശീലകന്‍ മാഞ്ചസ്റ്റര്‍ സിറ്റിയുടെ പെപ്പ് ഗ്വാര്‍ഡിയോളയാണ്. ഈ വര്‍ഷത്തെ മികച്ച ഫുട്‌ബോള്‍ താരമായി ബയേണ്‍ മ്യൂണിക്കിന്റെ ലെവന്‍ഡോസ്‌കിയെയും പരിശീലകനായി ഹാന്‍സി ഫ്‌ളിക്കിനെയും തിരഞ്ഞെടുത്തു. മുന്‍ സ്‌പെയിന്‍ ഗോള്‍ കീപ്പര്‍ ഐക്കര്‍ കസിയസ്, ബാഴ്‌സലോണാ താരം ജെറാഡ് പിക്വെ എന്നിവര്‍ പ്ലേയര്‍ കരിയര്‍ അവാര്‍ഡുകള്‍ നേടി. ഈ വര്‍ഷത്തെ മികച്ച ക്ലബ്ബായി ബയേണ്‍ മ്യൂണിക്കിനെയും തിരഞ്ഞെടുത്തു. ഈജിപ്ഷ്യന്‍ അല്‍ അഹ് ലി ക്ലബ്ബ് മദ്ധ്യ ഏഷ്യയിലെ നൂറ്റാണ്ടിലെ മികച്ച ക്ലബ്ബായി തിരഞ്ഞെടുത്തു. 21 മില്ല്യണ്‍ ആരാധകരുടെ വോട്ടിങിലൂടെയാണ് വിജയികളെ കണ്ടെത്തിയത്. ദുബായ് സ്‌പോര്‍ട്‌സ് കൗണ്‍സിലും ദുബായ് ഇന്റര്‍നാഷണല്‍ സ്‌പോര്‍ട്‌സ് കൗണ്‍സിലും ചേര്‍ന്നാണ് ഗ്ലോബല്‍ സ്‌പോര്‍ട്‌സ് അവാര്‍ഡ്‌സ് നല്‍കുന്നത്. ചടങ്ങില്‍ അന്തരിച്ച ഇതിഹാസ താരം അര്‍ജന്റീനയുടെ ഡീഗോ മറഡോണയ്ക്കും ഇറ്റലിയുടെ പൗളോ റോസ്സിക്കും ആദരം അര്‍പ്പിച്ചുകൊണ്ടുള്ള വീഡിയോ പ്രദര്‍ശിപ്പിച്ചു.




Next Story

RELATED STORIES

Share it