Football

പ്രീമിയര്‍ ലീഗ്: ഫുള്‍ഹാം തരംതാഴ്ത്തപ്പെട്ടു; യുനൈറ്റഡിന് തോല്‍വി

രണ്ടാഴ്ചയ്ക്കിടെ രണ്ടാം തവണയാണ് യുനൈറ്റഡ് വൂള്‍വ്‌സിനോട് തോല്‍ക്കുന്നത്. എഫ് കപ്പിലും വൂള്‍വ്‌സിനോട് യുനൈറ്റഡ് പരാജയപ്പെട്ടിരുന്നു.

പ്രീമിയര്‍ ലീഗ്: ഫുള്‍ഹാം തരംതാഴ്ത്തപ്പെട്ടു; യുനൈറ്റഡിന് തോല്‍വി
X

ലണ്ടന്‍: പ്രീമിയര്‍ ലീഗില്‍ വമ്പന്‍മാരായ യുനൈറ്റഡിന് വീണ്ടും തോല്‍വി. വൂള്‍വ്‌സിനെതിരേ 2-1ന്റെ തോല്‍വിയാണ് യുനൈറ്റഡ് നേരിട്ടത്. തോല്‍വിയോടെ യുനൈറ്റഡ് അഞ്ചാം സ്ഥാനത്താണ്. മറ്റൊരു മല്‍സരത്തില്‍ വാറ്റ്‌ഫോര്‍ഡിനോട് 4-1ന് തോറ്റ് ഫുള്‍ഹാം ലീഗില്‍ നിന്ന് പുറത്തായി.

രണ്ടാഴ്ചയ്ക്കിടെ രണ്ടാം തവണയാണ് യുനൈറ്റഡ് വൂള്‍വ്‌സിനോട് തോല്‍ക്കുന്നത്. എഫ് കപ്പിലും വൂള്‍വ്‌സിനോട് യുനൈറ്റഡ് പരാജയപ്പെട്ടിരുന്നു. ജോറ്റാ(25), സ്മ്മാളിങ്(77) എന്നിവരാണ് വുള്‍വ്‌സിനായി ഗോള്‍ നേടിയത്. സ്മ്മാളിങിന്റേത് സെല്‍ഫ് ഗോളായിരുന്നു. യുനൈറ്റഡിന് വേണ്ടി മക്ടോമിനേ(13)യാണ് ഗോള്‍ നേടി. തോല്‍വിയോടെ യുനൈറ്റഡിന്റെ അടുത്തവര്‍ഷത്തെ ചാംപ്യന്‍സ് ലീഗ് യോഗ്യതയ്ക്ക് മങ്ങലേറ്റിരിക്കുകയാണ്.

ഏറെ വര്‍ഷങ്ങളുടെ പ്രയ്തനത്തിന് ഒടുവിലായിരുന്നു ഫുള്‍ഹാം ലീഗില്‍ കടന്ന് കൂടിയത്. എന്നാല്‍ 17 പോയിന്റുള്ള ഫുള്‍ഹാം ലീഗില്‍ നിന്ന് പുറത്താവുകയായിരുന്നു. നേരത്തെ ഹഡേഴ്‌സ്ഫീല്‍ഡും പുറത്തായിരുന്നു.

Next Story

RELATED STORIES

Share it