Football

ഫ്രഞ്ച് ലീഗില്‍ എംബാപ്പെ ഡബിളില്‍ പിഎസ്ജി

ഇറ്റാലിയന്‍ ലീഗില്‍ (സെരി എ) കാഗ്ലിയാരിയോട് രണ്ട് ഗോളിന് ഇന്റര്‍മിലാന്‍ തോറ്റു

ഫ്രഞ്ച് ലീഗില്‍ എംബാപ്പെ ഡബിളില്‍ പിഎസ്ജി
X

പാരിസ്: ഫ്രഞ്ച് ലീഗില്‍ പിഎസ്ജിയുടെ കുതിപ്പ് തുടരുന്നു. കേനിനെതിരേയുള്ള മല്‍സരത്തിലെ ജയത്തോടെ പിഎസ്ജി ലീഗിലെ ഒന്നാം സ്ഥാനം 20 പോയിന്റിന്റെ അപരാജിത ലീഡോടെ നിലനിര്‍ത്തി. പിഎസ്ജിക്ക് വേണ്ടിയുള്ള 50ാം ഗോള്‍ നേടി സ്‌ട്രൈക്കര്‍ കിലിയന്‍ എംബാപ്പെ കളിയിലെ താരമായി. ലീഗിലെ 18ാം സ്ഥാനക്കാരായ കേനേയാണ് 56ാം മിനിറ്റില്‍ ലീഡ് നേടിയത്. കാസിമര്‍ നിന്‍ങയാണ് ഗോള്‍ നേടിയത്. തുടര്‍ന്ന് 59ാം മിനിറ്റില്‍ എംബാപ്പെ പെനാല്‍റ്റിയിലൂടെ ഗോള്‍ നേടി. 87ാം മിനിറ്റില്‍ ഫ്രഞ്ച് സ്‌ട്രൈക്കര്‍ വീണ്ടും ലീഡ് വര്‍ധിപ്പിച്ച് ടീമിന് ജയം നല്‍കി. ഇറ്റാലിയന്‍ ലീഗില്‍ (സെരി എ) കാഗ്ലിയാരിയോട് രണ്ട് ഗോളിന് ഇന്റര്‍മിലാന്‍ തോറ്റു. മറ്റൊരു മല്‍സരത്തില്‍ സസുവോളയെ എ സി മിലാന്‍ ഒരു ഗോളിന് തോല്‍പ്പിച്ചു. റോമയ്‌ക്കെതിരേ ലാസിയോ 3-0ത്തിന് ജയം നേടി.




Next Story

RELATED STORIES

Share it