സിറ്റിയുടെ 22ാം ജയത്തിന് ബ്ലോക്കിടാന്‍ യുനൈറ്റഡ്; ഇന്ന് മാഞ്ച്‌സറ്റര്‍ ഡെര്‍ബി
ലീഗില്‍ 65 പോയിന്റുമായി സിറ്റി ഒന്നാമത് നില്‍ക്കുന്നു.

ഇത്തിഹാദ്: ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ അപരാജിത കുതിപ്പ് നടത്തുന്ന മാഞ്ച്‌സറ്റര്‍ സിറ്റിയെ പിടിച്ചുകെട്ടാന്‍ ഇന്ന് യുനൈറ്റഡ് ഇറങ്ങുന്നു. ഇന്ന് രാത്രി 10ന് ഇത്തിഹാദില്‍ അരങ്ങേറുന്ന മാഞ്ചസ്റ്റര്‍ ഡെര്‍ബിയിലാണ് സിറ്റിയും യുനൈറ്റഡും നേര്‍ക്കുനേര്‍ വരുന്നത്. ലീഗില്‍ 27 മല്‍സരങ്ങളില്‍ നിന്ന് 21 തുടര്‍ച്ചയായ ജയങ്ങളുമായാണ് പെപ്പ് ഗ്വാര്‍ഡിയോള പരിശീലിപ്പിക്കുന്ന സിറ്റി ഇന്നിറങ്ങുന്നത്. ലീഗില്‍ 65 പോയിന്റുമായി സിറ്റി ഒന്നാമത് നില്‍ക്കുന്നു. സോള്‍ഷ്യറുടെ കുട്ടികളാവട്ടെ 51 പോയിന്റുമായി മൂന്നാം സ്ഥാനത്താണ്. ലീഗിലെ രണ്ടാം സ്ഥാനത്തിലുപരി സിറ്റിയുടെ കുതിപ്പിന് വിരാമിടുക എന്നതാണ് യുനൈറ്റഡിന്റെ ലക്ഷ്യം. സിറ്റി സ്‌ക്വാഡിന് പരിക്കിന്റെ ഭീഷണിയില്ല. എല്ലാ താരങ്ങളും മികച്ച ഫോമിലുമാണ്. ഹോം ഗ്രൗണ്ടിലാണ് മല്‍സരമെന്നുള്ളതും സിറ്റിക്ക് തുണയാവുന്നു.
പോള്‍ പോഗ്‌ബെ, യുവാന്‍ മാറ്റ, ഫില്‍ ജോണ്‍സ് എന്നിവര്‍ യുനൈറ്റഡിനായി ഇന്നിറങ്ങില്ല. ബ്രൂണോ ഫെര്‍ണാണ്ടസ് തന്നെയാണ് യുനൈറ്റഡിന്റെ തുരുപ്പ് ചീട്ട്. രാത്രി 10മണിക്കാണ് മല്‍സരം.
RELATED STORIES
മണിപ്പൂരിലെ മണ്ണിടിച്ചില്‍: സൈനികന് ഉള്‍പ്പെടെ ഏഴ് അസം സ്വദേശികള്‍...
2 July 2022 6:45 PM GMTഉദയ്പൂര്‍ കൊലപാതകം: ആള്‍ക്കൂട്ടം പ്രതികളുടെ വസ്ത്രം വലിച്ചുകീറി,...
2 July 2022 6:28 PM GMTഎകെജി സെന്ററിന് കല്ലെറിയുമെന്ന് ഫേസ്ബുക്ക് പോസ്റ്റിട്ട യുവാവ്...
2 July 2022 6:28 PM GMTവയനാട്ടിലെ മലയോര മേഖലകളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണം:...
2 July 2022 6:11 PM GMTപുലിറ്റ്സര്‍ പുരസ്കാര ജേതാവ് സന്ന മട്ടുവിനെ ഡല്‍ഹി വിമാനത്താളത്തില്‍ ...
2 July 2022 5:56 PM GMTകെട്ടിടനികുതി ഇനത്തില്‍ അടച്ച പണം തട്ടിയ വിഴിഞ്ഞം വില്ലേജ് ഓഫിസറെ...
2 July 2022 5:41 PM GMT