Football

സുനില്‍ ഛേത്രി മെസ്സിക്കും മേലെ; അന്താരാഷ്ട്ര ഗോളുകള്‍ 74

മൂന്ന് ഗോള്‍ കൂടി നേടിയാല്‍ ഛേത്രിക്ക് പെലെയ്‌ക്കൊപ്പമെത്താം.

സുനില്‍ ഛേത്രി മെസ്സിക്കും മേലെ; അന്താരാഷ്ട്ര ഗോളുകള്‍ 74
X


ദോഹ: സുനില്‍ ഛേത്രി എന്ന ഇന്ത്യന്‍ ഫുട്‌ബോള്‍ ഇതിഹാസം ഇന്ന് ദോഹയില്‍ ഇരട്ട ഗോള്‍ നേടിയതോടെ പുതിയ റെക്കോഡാണ് തന്റെ പേരില്‍ കുറിച്ചത്. ലോക ഫുട്‌ബോളില്‍ ഏറ്റവും കൂടുതല്‍ അന്താരാഷ്ട്ര ഗോളുകള്‍ നേടിയ ആദ്യ 10 താരങ്ങളില്‍ ഇടം നേടാന്‍ ബംഗാള്‍ കടുവയ്ക്കായി.74 ഗോളുകളുമായാണ് ഛേത്രി ആദ്യ 10ത്തിലേക്ക് കയറിയത്. അര്‍ജന്റീനന്‍ നായകന്‍ സാക്ഷല്‍ മെസ്സിയെ പിന്തള്ളിയാണ് ഛേത്രിയുടെ കുതിപ്പ്. മെസ്സിക്ക് 72 ഗോളാണുള്ളത്. 73 ഗോള്‍ നേടിയ യുഎഇയുടെ ഗോള്‍ മെഷീന്‍ അലി മബ്കൂത്തിനെയും ഛേത്രി ഇന്ന് മറികടന്നു. റെക്കോഡ് നേട്ടത്തോടെ ബംഗ്ലാദേശിനെതിരേ ടീമിനെ ജയത്തിലേക്ക് നയിക്കാനും ക്യാപ്റ്റനായി.


ആദ്യ പത്തില്‍ ബഷര്‍ അബ്ദുള്ളയാണ് (കുവൈത്ത്-75) ഛേത്രിക്ക് തൊട്ടുമുന്നിലുള്ളത്. 77 ഗോള്‍ നേടിയ ഫുട്‌ബോള്‍ ഇതിഹാസം പെലെ ഏഴാം സ്ഥാനത്താണ്. മൂന്ന് ഗോള്‍ കൂടി നേടിയാല്‍ ഛേത്രിക്ക് പെലെയ്‌ക്കൊപ്പമെത്താം. ഏറ്റവും കൂടുതല്‍ ഗോളുകള്‍ ഇറാന്റെ അലി ദെയ്ക്കാണ് (109). രണ്ടാം സ്ഥാനത്ത് 103 ഗോളുമായി പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ്. മലേസ്യയുടെ മൊക്തര്‍ ദഹരി (100 മല്‍സരത്തില്‍ നിന്ന് 89 ഗോള്‍), പുസ്‌കാസ് (ഹംഗറി -84), ഗോഡ്‌ഫ്രെ (സാംബിയ -79), ഹുസൈന്‍ സെയ്ദ് (ഇറാഖ് -78) എന്നിവരാണ് കൂടുതല്‍ ഗോള്‍ നേടിയ മറ്റ് താരങ്ങള്‍.




Next Story

RELATED STORIES

Share it