Football

ലോകകപ്പ് യോഗ്യത; ബ്രസീലിനെതിരായ അര്‍ജന്റീന്‍ സ്‌ക്വാഡ് പ്രഖ്യാപിച്ചു

പിഎസ്ജിയില്‍ അംഗമായതിന് ശേഷം ആദ്യമായാണ് മെസ്സി നെയ്മര്‍ക്ക് നേര്‍ക്ക് നേര്‍ വരുന്നത്.

ലോകകപ്പ് യോഗ്യത; ബ്രസീലിനെതിരായ അര്‍ജന്റീന്‍ സ്‌ക്വാഡ് പ്രഖ്യാപിച്ചു
X


ബ്യൂണസ് ഐറിസ്: അടുത്ത മാസം ആദ്യം നടക്കുന്ന ലോകകപ്പ് യോഗ്യതമല്‍സരങ്ങള്‍ക്കുള്ള അര്‍ജന്റീനന്‍ സ്‌ക്വാഡ് പ്രഖ്യാപിച്ചു. ലയണല്‍ മെസ്സി, ഡിബാല, ലൗട്ടേരോ മാര്‍ട്ടിന്‍സ്, ലിയാനാഡ്രോ പരേഡേസ്,ഗോള്‍ കീപ്പര്‍ എമിലിയാനോ മാര്‍ട്ടിന്‍സ്് എന്നിവരെല്ലാം ടീമില്‍ ഇടം നേടിയിട്ടുണ്ട്. നിക്കോളസ് ഗോണ്‍സാലാസ്, ഏയ്ഞ്ചല്‍ കുറേ, ജാക്വം കുറേ, റൊഡ്രിഗസ്, ഡീ പോള്‍, ഒലമെന്‍ഡി എന്നിവരും സ്‌ക്വാഡില്‍ ഉണ്ട്.സെപ്തംബര്‍ അഞ്ചിനാണ് ബ്രസീലിനെതിരായ മല്‍സരം. കോപ്പാ അമേരിക്കയ്ക്ക് ശേഷം ഇരുടീമും ഏറ്റുമുട്ടുന്നത് ആദ്യമായാണ്. വെനിസ്വേലയ്‌ക്കെതിരായ അര്‍ജന്റീനയുടെ മല്‍സരം സെപ്തംബര്‍ രണ്ടിനാണ്.ഒരാഴ്ചയ്ക്ക് ശേഷമാണ് ബൊളീവിയക്കെതിരായ മല്‍സരം. പിഎസ്ജിയില്‍ അംഗമായതിന് ശേഷം ആദ്യമായാണ് മെസ്സി നെയ്മര്‍ക്ക് നേര്‍ക്ക് നേര്‍ വരുന്നത്.




Next Story

RELATED STORIES

Share it