Football

കൊളംബിയന്‍ താരം കളിച്ചു; ഇക്വഡോറിനെതിരേ അന്വേഷണവുമായി ഫിഫ

ഔദ്ദ്യോഗിക രേഖയില്‍ കാസ്റ്റിയോ ഇക്വഡോറിലാണ് ജനിച്ചത്.

കൊളംബിയന്‍ താരം കളിച്ചു; ഇക്വഡോറിനെതിരേ അന്വേഷണവുമായി ഫിഫ
X


സാന്റിയാഗോ: ലോകകപ്പ് യോഗ്യതാ മല്‍സരങ്ങളില്‍ ഇക്വഡോര്‍ കൊളംബിയന്‍ താരത്തെ കളിപ്പിച്ചു എന്ന ചിലിയുടെ പരാതിയില്‍ ഫിഫ അന്വേഷണം നടത്തും. ഖത്തര്‍ ലോകകപ്പ് യോഗ്യത നേടിയ ഇക്വഡോറിനെ അയോഗ്യരാക്കണമെന്നാണ് ചിലിയുടെ ആവശ്യം.ഇക്വഡോര്‍ പ്രതിരോധ താരം ബൈറണ്‍ കാസ്റ്റിയോ കൊളംബിയയില്‍ ആണ് ജനിച്ചത്. കൊളംബിയന്‍ പൗരത്വമുള്ള കാസ്റ്റിയോ ഇക്വഡോറിനായി കളിച്ചത് ഫിഫയുടെ നിയമലംഘനമാണെന്നാണ് ചിലിയുടെ വാദം. ഔദ്ദ്യോഗിക രേഖയില്‍ കാസ്റ്റിയോ ഇക്വഡോറിലാണ് ജനിച്ചത്.ഇക്വഡോറിനായി താരം എട്ട് യോഗ്യതാ മല്‍സരങ്ങളില്‍ കളിച്ചിട്ടുണ്ട്. ഇക്വഡോര്‍ നിയമലംഘനം നടത്തിയതായി കണ്ടെത്തിയാല്‍ രാജ്യത്തെ ഫിഫ അയോഗ്യരാക്കും.




Next Story

RELATED STORIES

Share it