Football

ഫിഫാ അണ്ടര്‍ 17 വനിതാ ലോകകപ്പ് ഇന്ത്യയില്‍ തന്നെ നടക്കും

വിയ്റ്റ്‌നാം, സിങ്കപൂര്‍ എന്നീ രാജ്യങ്ങള്‍ക്കെതിരായ ഇന്ത്യന്‍ ടീമിന്റെ സൗഹൃദമല്‍സരങ്ങളും റദ്ദാക്കിയിരുന്നു.

ഫിഫാ അണ്ടര്‍ 17 വനിതാ ലോകകപ്പ് ഇന്ത്യയില്‍ തന്നെ നടക്കും
X


മുംബൈ: നേരത്തെ നിശ്ചയിച്ച അണ്ടര്‍ 17 വനിതാ ലോകകപ്പ് ഇന്ത്യയില്‍ തന്നെ നടക്കും. ഫിഫ ഇന്ത്യന്‍ ഫുട്‌ബോളിനെ വിലക്കിയതിനെ തുടര്‍ന്ന് ടൂര്‍ണ്ണമെന്റ് നടക്കില്ലെന്ന് നേരത്തെ അറിയിപ്പുണ്ടായിരുന്നു. എന്നാല്‍ ഇന്ത്യയുടെ വിലക്ക് രണ്ട് ദിവസത്തിനുള്ളില്‍ ഫിഫ പിന്‍വലിക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ട്. ഇതോടെ ഒക്ടോബര്‍ 11 മുതല്‍ ആരംഭിക്കുന്ന ടൂര്‍ണ്ണമെന്റിന് ഇന്ത്യ തന്നെ ആതിഥേയത്വം വഹിക്കും. വിലക്കിനെ തുടര്‍ന്ന് എഎഫ്‌സി വനിതാ ചാംപ്യന്‍ഷിപ്പില്‍ ഗോകുലം കേരളയ്ക്ക് പങ്കെടുക്കാനായിരുന്നില്ല. കൂടാതെ കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ ദുബായിലെ പ്രീസീസണ്‍ മല്‍സരങ്ങളും റദ്ദാക്കിയിരുന്നു. വിയ്റ്റ്‌നാം, സിങ്കപൂര്‍ എന്നീ രാജ്യങ്ങള്‍ക്കെതിരായ ഇന്ത്യന്‍ ടീമിന്റെ സൗഹൃദമല്‍സരങ്ങളും റദ്ദാക്കിയിരുന്നു.




Next Story

RELATED STORIES

Share it