ബ്രൂണോ ഗോളില്‍ ചെമ്പടയെ തകര്‍ത്ത് എഫ് എയില്‍ യുനൈറ്റഡ്
ടാമി എബ്രഹാമിന്റെ ഹാട്രിക്കാണ് ചെല്‍സിക്ക് വന്‍ ജയമൊരുക്കിയത്.

ഓള്‍ഡ് ട്രാഫോഡ്: എഫ് എ കപ്പില്‍ ലിവര്‍പൂളിനെ 3-2ന് തോല്‍പ്പിച്ച് മാഞ്ച്‌സറ്റര്‍ യുനൈറ്റഡ് അടുത്ത റൗണ്ടിലേക്ക് പ്രവേശിച്ചു. ഇന്ന് നടന്ന വാശിയേറിയ പോരില്‍ ഇരുവരും ഒപ്പത്തിനൊപ്പമായിരുന്നു. തുടര്‍ന്ന് 78ാം മിനിറ്റില്‍ ബ്രൂണോ ഫെര്‍ണാണ്ടസിന്റെ ഗോളാണ് യുനൈറ്റഡിന് ജയമൊരുക്കിയത്. മുഹമ്മദ് സലാഹിലൂടെ 18ാം മിനിറ്റില്‍ ലിവര്‍പൂളാണ് ലീഡെടുത്തത്. തുടര്‍ന്ന് ഗ്രീന്‍വുഡിലൂടെ 26ാം മിനിറ്റില്‍ യുനൈറ്റഡ് തിരിച്ചടിച്ചു. പിന്നീട് റാഷ്‌ഫോഡ് 48ാം മിനിറ്റില്‍ യുനൈറ്റഡിനായി ലീഡെടുത്തു. 10 മിനിറ്റിന് ശേഷം ലിവര്‍പൂള്‍ സലാഹിലൂടെ സമനില പിടിച്ചു. തുടര്‍ന്ന് 78ാം മിനിറ്റില്‍ ഫെര്‍ണാണ്ടസ് യുനൈറ്റഡിന്റെ വിജയഗോള്‍ നേടുകയായിരുന്നു. പ്രീമിയര്‍ ലീഗില്‍ കഴിഞ്ഞ ആഴ്ച ഇരു ടീമും ഏറ്റുമുട്ടിയപ്പോള്‍ മല്‍സരം സമനിലയില്‍ കലാശിച്ചിരുന്നു.
എഫ് എ കപ്പില്‍ ഇന്ന് നടന്ന മറ്റ് മല്‍സരങ്ങളില്‍ ചെല്‍സി 3-1ന് ലുട്ടണ്‍നെയും ലെസ്റ്റര്‍ ബ്രന്റ്‌ഫോര്‍ഡിനെ ഇതേ സ്‌കോറിനും തോല്‍പ്പിച്ചു. എവര്‍ട്ടണ്‍ ഷെഫീല്‍ഡ് യുനൈറ്റഡിനെ 3-0ത്തിനും ബേണ്‍ലി ഫുള്‍ഹാമിനെ ഇതേ സ്‌കോറിനും തോല്‍പ്പിച്ചു. ടാമി എബ്രഹാമിന്റെ ഹാട്രിക്കാണ് ചെല്‍സിക്ക് വന്‍ ജയമൊരുക്കിയത്.
RELATED STORIES
റെയില്‍വേയില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടി; മൂന്ന് ബിജെപി...
6 July 2022 7:22 PM GMTആവിക്കല്‍ത്തോട് സ്വീവേജ് പ്ലാന്റ്: മന്ത്രിയുടെ തീവ്രവാദ...
6 July 2022 6:35 PM GMTപി ടി ഉഷയുടെ രാജ്യ സഭാംഗത്വം ആര്‍എസ്എസ് വിധേയത്വത്തിനുള്ള പ്രത്യുപകാരം
6 July 2022 5:22 PM GMTഅന്ന് ആര് ബാലകൃഷ്ണ പിള്ള, ഇന്ന് സജി ചെറിയാന്; വിവാദപ്രസംഗത്തിന്റെ...
6 July 2022 5:03 PM GMTഭരണഘടനാ അധിക്ഷേപം: സജി ചെറിയാനെതിരേ കേസെടുക്കാന്‍ കോടതി നിര്‍ദേശം
6 July 2022 3:59 PM GMTആര്‍എസ്എസ് വിരുദ്ധ മുദ്രാവാക്യം; പോപുലര്‍ ഫ്രണ്ട് നേതാക്കളും...
6 July 2022 2:39 PM GMT