മൊസ്യൂദ് ഓസിലിന്റെ ഫുട്‌ബോള്‍ കരിയറിന് വിരാമം
2014ല്‍ ജര്‍മ്മനിക്കൊപ്പം ലോകകപ്പ് നേടിയിരുന്നു.

ഇസ്താംബൂള്‍: മുന്‍ ജര്‍മ്മന്‍ ഫുട്‌ബോള്‍ താരം മൊസ്യൂദ് ഓസില്‍ അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്നും വിരമിച്ചു. 2018ല്‍ ജര്‍മ്മന്‍ ദേശീയ ടീമില്‍ നിന്നും വിരമിച്ച ഓസില്‍ ക്ലബ്ബ് ഫുട്‌ബോളില്‍ തുടര്‍ന്നിരുന്നു. 34കാരനായ താരം നിലവില്‍ തുര്‍ക്കി ലീഗിലെ ഇസ്താംബൂള്‍ ബാസ്‌കഷെഹീറിനൊപ്പമായിരുന്നു. എന്നാല്‍ തന്റെ ഫുട്‌ബോള്‍ കരിയറിന് വിരാമമിടാന്‍ സമയമായെന്ന് താരം ഇന്ന് അറിയിക്കുകയായിരുന്നു. പാസ്സിങ്, ടെക്‌നിക്കല്‍, ക്രിയേറ്റിവിറ്റി എന്നിവയില്‍ അധിഷ്ടതമായിരുന്നു ഓസിലിന്റെ കളി. ആഴ്‌സണല്‍, റയല്‍ മാഡ്രിഡ് എന്നീ ക്ലബ്ബുകള്‍ക്ക് വേണ്ടി ഏറ്റവും മികച്ച പ്രകടനം താരം പുറത്തെടുത്തിരുന്നു. ജര്‍മ്മന്‍ ടീമില്‍ നിലനിന്ന വംശീയാധിക്ഷേപത്തിലും അവഗണനിയിലും പ്രതിഷേധിച്ചാണ് ഓസില്‍ 2018ല്‍ അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്നും രാജിവച്ചത്. 2014ല്‍ ജര്‍മ്മനിക്കൊപ്പം ലോകകപ്പ് നേടിയിരുന്നു. 2018ല്‍ തുര്‍ക്കി വംശജനായ ഓസില്‍ പ്രസിഡന്റ് ഉര്‍ദ്ദുഗാനെ സന്ദര്‍ശിച്ചത് അന്ന് ഏറെ വിവാദമായിരുന്നു. 2018 ലോകകപ്പില്‍ ആദ്യ റൗണ്ടില്‍ തന്നെ ജര്‍മ്മനി പുറത്തായിരുന്നു. തുടര്‍ന്നായിരുന്നു താരത്തിനെതിരേ അധിക്ഷേപങ്ങള്‍ ഉയര്‍ന്നത്. തുടര്‍ന്നായിരുന്നു പ്രതിഷേധ രാജി.
RELATED STORIES
കലാസൃഷ്ടികള്‍ വാങ്ങാന്‍ പുതിയ ഡിജിറ്റല്‍ പ്ലാറ്റ് ഫോം; വേറിട്ട...
22 July 2022 6:37 AM GMTപുല്ലാങ്കുഴല്‍ സംഗീതത്തിലെ മാന്ത്രിക സ്പര്‍ശം
28 May 2022 8:06 AM GMTഒമ്പതു മണിക്കൂറും 49 മിനിറ്റും; പാല്‍ക്ക് കടലിടുക്ക് നീന്തിക്കടന്ന്...
21 April 2022 6:19 AM GMTആസിമിന്റെ ഗുരു; സജി വാളാശ്ശേരില്‍ സൗജന്യമായി നീന്തല്‍ പരിശീലനം...
25 March 2022 10:02 AM GMTകുങ്ഫുവില്‍ ബ്ലാക്ക് ബെല്‍റ്റ് നേടി പത്താം ക്ലാസുകാരി ഫിദ നൗറിന്
13 Feb 2022 5:09 AM GMTകുഞ്ഞുകല്ലുകള്‍ കൊണ്ട് വായുവില്‍ പോര്‍ട്രെയ്റ്റുകള്‍ സൃഷ്ടിച്ച് രോഹിത്
6 Feb 2022 6:34 AM GMT