ഗോമസിന് ഗുരുതരപരിക്ക്; എവര്‍ട്ടണോട് സ്പര്‍സിന് സമനില
ടോട്ടന്‍ഹാമിനെതിരേ നടന്ന മല്‍സരത്തിനിടെയാണ് താരത്തിന്റെ കണങ്കാലിന് ഗുരുതരമായി പരിക്കേറ്റത്. ടോട്ടന്‍ഹാം താരം സണ്‍ ഹേങ് മിന്‍ നടത്തിയ ടാക്കിളിനിടെയാണ് ഗോമസിന് പരിക്കേറ്റത്.

ന്യൂയോര്‍ക്ക്: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ എവര്‍ട്ടണ്‍ താരം ആന്ദ്രേ ഗോമസിന് ഗുരുതര പരിക്ക്. ടോട്ടന്‍ഹാമിനെതിരേ നടന്ന മല്‍സരത്തിനിടെയാണ് താരത്തിന്റെ കണങ്കാലിന് ഗുരുതരമായി പരിക്കേറ്റത്. ടോട്ടന്‍ഹാം താരം സണ്‍ ഹേങ് മിന്‍ നടത്തിയ ടാക്കിളിനിടെയാണ് ഗോമസിന് പരിക്കേറ്റത്. താരത്തെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിച്ചു. പോര്‍ച്ചുഗീസ് താരമായ ഗോമസിന് ഇന്ന് കാലിന് ശസ്ത്രക്രിയ നടത്തും.
ടാക്കിള്‍ ചെയ്ത സണ്‍ കരഞ്ഞുകൊണ്ടാണ് കളംവിട്ടത്. 79ാം മിനിറ്റിലാണ് ഗോമസിന് പരിക്കേറ്റത്. സണ്ണിന് ഉടന്‍തന്നെ ചുവപ്പ് കാര്‍ഡ് ലഭിച്ചിരുന്നു. മല്‍സരം 1-1 സമനിലയില്‍ കലാശിച്ചു. 63ാം മിനിറ്റില്‍ അലിയാണ് സ്പര്‍സിന് ലീഡ് നല്‍കിയത്. എന്നാല്‍, ഇഞ്ചുറി ടൈമില്‍ ടോസണ്‍ എവര്‍ട്ടണ്ണിന്റെ രക്ഷയ്‌ക്കെത്തുകയായിരുന്നു. മറ്റൊരു മല്‍സരത്തില്‍ ലെസ്റ്റര്‍ ക്രിസ്റ്റല്‍ പാലസിനെ എതിരില്ലാത്ത രണ്ട് ഗോളിന് തോല്‍പ്പിച്ചു. ലെസ്റ്റര്‍ ലീഗില്‍ മൂന്നാമതാണ്.
RELATED STORIES
ശക്തമായ മഴയ്ക്ക് സാധ്യത, 13 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്, കടലാക്രമണ...
2 July 2022 2:34 AM GMTഅഞ്ചരക്കണ്ടി എസ്ഡിപിഐ ഓഫിസ് ആക്രമണം: നാല് സിപിഎം പ്രവര്‍ത്തകര്‍...
1 July 2022 2:38 PM GMTഅഫ്ഗാനിലെ ഭൂകമ്പ ദുരിതാശ്വാസത്തിനായി 55 മില്യണ്‍ ഡോളര്‍ മാനുഷിക...
29 Jun 2022 9:34 AM GMT'ട്വീറ്റുകളുടെ പേരില്‍ മാധ്യമപ്രവര്‍ത്തകരെ തടവിലിടാനാകില്ല':...
29 Jun 2022 9:26 AM GMTരാഷ്ട്രീയക്കാരെയും മാധ്യമപ്രവര്‍ത്തകരെയും തടയാന്‍ കേന്ദ്രം...
28 Jun 2022 2:06 PM GMTപോപുലര്‍ഫ്രണ്ട് ജനമഹാസമ്മേളനം: സ്വാഗതസംഘം രൂപീകരിച്ചു
28 Jun 2022 11:12 AM GMT