Football

യൂറോപാ ലീഗില്‍ ആഴ്‌സണലിനും ചെല്‍സിക്കും ജയം

സ്ലാവിയാ പ്രാഗിനെ 1-0ത്തിനാണ് ചെല്‍സി തോല്‍പ്പിച്ചത്. ആഴ്‌സണലിനായി റാംസേ(14), കൗളിബേല്‍(25) എന്നിവരാണ് ഗോള്‍ നേടിയത്. കരുത്തരായ നപ്പോളിക്കെതിരേ മികച്ച ആക്രമണമാണ് ആഴ്‌സണല്‍ അഴിച്ചുവിട്ടത്.

യൂറോപാ ലീഗില്‍ ആഴ്‌സണലിനും ചെല്‍സിക്കും ജയം
X

ലണ്ടന്‍: യൂറോപാ ലീഗിന്റെ ക്വാര്‍ട്ടര്‍ ഫൈനല്‍ ആദ്യപാദമല്‍സരത്തില്‍ ഇംഗ്ലിഷ് ക്ലബ്ബുകളായ ആഴ്‌സണലിനും ചെല്‍സിക്കും ജയം. ഇറ്റാലിയന്‍ ക്ലബ്ബായ നപ്പോളിയെ 2-0ത്തിന് തകര്‍ത്താണ് ആഴ്‌സണല്‍ ജയിച്ചത്. സ്ലാവിയാ പ്രാഗിനെ 1-0ത്തിനാണ് ചെല്‍സി തോല്‍പ്പിച്ചത്. ആഴ്‌സണലിനായി റാംസേ(14), കൗളിബേല്‍(25) എന്നിവരാണ് ഗോള്‍ നേടിയത്. കരുത്തരായ നപ്പോളിക്കെതിരേ മികച്ച ആക്രമണമാണ് ആഴ്‌സണല്‍ അഴിച്ചുവിട്ടത്.

മറ്റ് മല്‍സരങ്ങളില്‍ ഫ്രാങ്ക്ഫര്‍ട്ടിനെ 42ന് ബെന്‍ഫിക്ക തോല്‍പ്പിച്ചു. വിയ്യാറലിനെ വലന്‍സിയ 1-3ന് തോല്‍പ്പിച്ചു. സ്ലാവിയാ പ്രാഗിനെതിരേ ചെല്‍സിക്ക് വേണ്ടി ഗോള്‍ നേടിയത് അലോണ്‍സോ ആയിരുന്നു. 86ാം മിനിറ്റിലാണ് മാര്‍ക്കോസ് അലോണ്‍സോ ഗോള്‍ നേടിയത്. പോര്‍ച്ചുഗ്രീസ് ക്ലബ്ബായ ബെന്‍ഫിക്ക ജര്‍മ്മന്‍ ക്ലബ്ബായ ഫ്രാങ്ക്ഫര്‍ട്ടിനെതിരേ തകര്‍പ്പന്‍ ജയമാണ് നേടിയത്. 4-2നാണ് ടീമിന്റെ ജയം. ബെന്‍ഫിക്കയുടെ ജോ ഫെലിക്‌സ് എന്ന ഭാവി പോര്‍ച്ചൂഗല്‍ താരത്തിന്റെ ഉദയത്തിനാണ് ഈ മല്‍സരം സാക്ഷിയായത്. 19 കാരനായ ഫെലിക്‌സ് ഹാട്രിക് നേടിയാണ് താരമായത്. യൂറോപ്പാ ലീഗില്‍ ഹാട്രിക്ക് നേടുന്ന ഏറ്റവും പ്രായം കൂറഞ്ഞ താരമെന്ന ബഹുമതി ഫെലിക്‌സ് നേടി. ശേഷിക്കുന്ന ഗോള്‍ റൂബന്‍ഡയസിന്റെ വകയായിരുന്നു.

Next Story

RELATED STORIES

Share it