Football

എര്‍ലിങ് ഹാലന്റിന് അഞ്ച് ഗോള്‍; ഇത്തിഹാദില്‍ ഗോള്‍വര്‍ഷം; മാഞ്ചസ്റ്റര്‍ സിറ്റി ചാംപ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍

22, 24, 45, 53, 57 മിനിറ്റുകളിലാണ് 22കാരന്റെ ഗോളുകള്‍ പിറന്നത്.

എര്‍ലിങ് ഹാലന്റിന് അഞ്ച് ഗോള്‍; ഇത്തിഹാദില്‍ ഗോള്‍വര്‍ഷം; മാഞ്ചസ്റ്റര്‍ സിറ്റി ചാംപ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍
X

ഇത്തിഹാദ്: ചാംപ്യന്‍സ് പ്രീക്വാര്‍ട്ടര്‍ രണ്ടാം പാദ മല്‍സരത്തില്‍ ഇത്തിഹാദില്‍ ആര്‍ബി ലെപ്‌സിഗിനെതിരേ ഗോള്‍ മഴ പെയ്യിച്ച് ഹാലന്റും സിറ്റിയും.ലെപ്‌സിഗിനെ എതിരില്ലാത്ത ഏഴ് ഗോളിന് പരാജയപ്പെടുത്തി സിറ്റി ക്വാര്‍ട്ടറില്‍ കടന്നു. നോര്‍വെ സ്‌ട്രൈക്കര്‍ ഹാലന്റ് അഞ്ച് ഗോളാണ് ഇന്ന് നേടിയത്. അഞ്ച് ഗോളും അസിസ്റ്റില്ലാതെ സ്വന്തമായി നേടിയ ഗോളുകളായിരുന്നു. ആദ്യ പകുതിയില്‍ തന്നെ താരം ഹാട്രിക്ക് നേടിയിരുന്നു. 22, 24, 45, 53, 57 മിനിറ്റുകളിലാണ് 22കാരന്റെ ഗോളുകള്‍ പിറന്നത്. ഗുണ്‍ഡോങ്, ഡി ബ്രൂണി എന്നിവരാണ് മറ്റ് ഗോളുകള്‍ നേടിയത്.


ചാംപ്യന്‍സ് ലീഗില്‍ അതിവേഗം 30 ഗോള്‍ നേടിയ ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന റെക്കോഡ് ഹാലന്റ് സ്വന്തമാക്കി. ചാംപ്യന്‍സ് ലീഗിലെ ഒറ്റ മല്‍സരത്തില്‍ അഞ്ച് ഗോള്‍ നേടിയ ലയണല്‍ മെസ്സി, ബ്രസീലിന്റെ ലൂയിസ് അഡ്രിയാനോ എന്നിവര്‍ക്കൊപ്പവും ഹാലന്റ് ഇടം നേടി. ഈ സീസണില്‍ ഹാലന്റ് സിറ്റിയ്ക്കായി 39 ഗോളുകളാണ് നേടിയത്. ഒരു സീസണില്‍ സിറ്റയ്ക്കായി കൂടുതല്‍ ഗോള്‍ നേടിയ റെക്കോഡും ഹാലന്റ് കരസ്ഥമാക്കി. ആദ്യപാദത്തില്‍ സിറ്റി ഒരു ഗോളിന്റെ ജയമാണ് സ്വന്തമാക്കിയത്.

ചാംപ്യന്‍സ് ലീഗില്‍ ഇന്ന് നടന്ന മറ്റൊരു മല്‍സരത്തില്‍ എഫ്‌സി പോര്‍ട്ടോയെ ഇന്റര്‍മിലാന്‍ ഗോള്‍ രഹിത സമനിലയില്‍ പിടിച്ചു. ആദ്യ പാദത്തിലെ ഒരു ഗോള്‍ മികവില്‍ ഇന്റര്‍ ക്വാര്‍ട്ടറില്‍ കയറി.



Next Story

RELATED STORIES

Share it