എന്‍സോ ഫെര്‍ണാണ്ടസ് ചെല്‍സിക്ക് സ്വന്തം; ബ്രിട്ടീഷ് ഫുട്‌ബോളിലെ റെക്കോഡ് സൈനിങ്
എന്നാല്‍ 22കാരനായി എന്ത് വില നല്‍കാനും ബ്ലൂസ് ഒരുക്കമായിരുന്നു.

സ്റ്റാംഫോഡ്ബ്രിഡ്ജ്: ഖത്തര്‍ ലോകകപ്പിലെ മികച്ച യുവതാരമായ അര്‍ജന്റീനയുടെ എന്‍സോ ഫെര്‍ണാണ്ടസിനെ ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബ് ചെല്‍സി സ്വന്തമാക്കി.ബ്രിട്ടീഷ് റെക്കോഡ് ട്രാന്‍സ്ഫര്‍ തുകയാണ് ചെല്‍സി എന്‍സോയുടെ ക്ലബ്ബായ ബെന്‍ഫിക്കയ്ക്ക് നല്‍കുക. 121 മില്ല്യണ്‍ യൂറോയ്ക്കാണ് കരാര്‍. 2030 വരെയാണ് കരാര്‍.

ലോകകപ്പ് കഴിഞ്ഞ ഉടന്‍ ചെല്‍സി എന്‍സോയെ നോട്ടമിട്ടിരുന്നു. പ്രീമിയര്‍ ലീഗില്‍ 10ാം സ്ഥാനത്തുള്ള ചെല്‍സിക്ക് ടോപ് ഫോറിലെത്തുക എന്ന ലക്ഷ്യമാണ് മുന്നിലുള്ളത്. ഇതിനായാണ് എന്‍സോയെ ടീമിലെത്തിച്ചത്. ട്രാന്‍സ്ഫര്‍ തുകയുടെ 25ശതമാനം എന്‍സോയുടെ പഴയ ക്ലബ്ബായ റിവര്‍പ്ലേറ്റിന് ലഭിക്കും. കഴിഞ്ഞ ഓഗസ്റ്റിലാണ് എന്‍സോ ബെന്‍ഫിക്കയിലെത്തിയത്. താരത്തെ വിട്ടുനില്‍കില്ലെന്ന് ബെന്‍ഫിക്ക ആദ്യം വ്യക്തമാക്കിയിരുന്നു. പിന്നീട് 120മില്ല്യണ്‍ യൂറോ താരത്തിന് വിലയിടുകയായിരുന്നു. എന്നാല്‍ 22കാരനായി എന്ത് വില നല്‍കാനും ബ്ലൂസ് ഒരുക്കമായിരുന്നു. അര്‍ജന്റീനയുടെ കിരീടം നേട്ടത്തിലെ പ്രധാന പോരാളികളിലൊരാളായിരുന്നു എന്‍സോ.
RELATED STORIES
കുതിരയോട്ട മല്സരത്തിലെ ഇന്ത്യയുടെ അഭിമാന താരത്തിന് ജന്മനാടിന്റെ...
24 Sep 2023 12:27 PM GMTഏഷ്യന് ഗെയിംസ്; ആദ്യ ദിനം ഇന്ത്യക്ക് മൂന്ന് വെള്ളിയും രണ്ട് വെങ്കലവും
24 Sep 2023 6:07 AM GMTലോക അത്ലറ്റിക്സ് ചാംപ്യന്ഷിപ്പ്; നീരജ് ചോപ്രയ്ക്ക് സ്വര്ണ്ണം
28 Aug 2023 4:10 AM GMTലോകകപ്പ്; ഫൈനലില് പൊരുതി വീണ് പ്രജ്ഞാനന്ദ ; കാള്സന് രാജാവ്
24 Aug 2023 3:04 PM GMTചെസ് ലോകകപ്പ് കിരീടം പ്രഗ്നാനന്ദ ഇന്ത്യയിലേക്ക് കൊണ്ടുവരുമോ ?; ഇന്ന്...
24 Aug 2023 6:44 AM GMTസംസ്ഥാന ജേണലിസ്റ്റ് വോളി: കണ്ണൂര് ജേതാക്കള്
25 May 2023 4:38 PM GMT