Football

റൊണാള്‍ഡോയെയും ഇമ്മൊബിലെയും തള്ളി; ഡിബാല സീരി എയിലെ താരം

റൊണാള്‍ഡോയെയും ഇമ്മൊബിലെയും തള്ളി; ഡിബാല സീരി എയിലെ താരം
X

ടൂറിന്‍: യൂറോപ്പ്യന്‍ ഗോള്‍ഡന്‍ ബൂട്ട് ജേതാവ് സിറോ ഇമ്മൊബിലെയെയും യുവന്റ്‌സ് ടോപ് സ്‌കോറര്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയെയും തള്ളി സ്റ്റാര്‍ സ്‌ട്രൈക്കര്‍ പൗളോ ഡിബാല ഇറ്റലിയിലെ മികച്ച താരം. സീരി എയിലെ ഈ സീസണിലെ മികച്ച താരമായാണ് ഡിബാലയെ തിരഞ്ഞെടുത്തത്. തൂടര്‍ച്ചയായ ഒമ്പതാം വര്‍ഷവും യുവന്റസിനെ സീരി എ ജേതാക്കളാക്കുന്നതില്‍ ഡിബാല വഹിച്ച പങ്കാണ് താരത്തെ ജേതാവാക്കിയത്.

സഹതാരവും യുവന്റസിനായി സീസണില്‍ 31 ഗോളും നേടിയ റൊണാള്‍ഡോയെയും ഇറ്റലിയിലെയും യൂറോപ്പിലെയും ടോപ് സ്‌കോററായ ലാസിയോയുടെ ഇമ്മൊബിലെയെയുമാണ് ഡിബാല പിന്‍തള്ളിയത്. കഴിഞ്ഞ വര്‍ഷം റൊണാള്‍ഡോയായിരുന്നു ഈ പുരസ്‌കാരം നേടിയത്. ഇറ്റാലിയന്‍ ഫുട്‌ബോള്‍ ഗവേര്‍ണിങ് ബോഡിയാണ് അര്‍ജന്റീനന്‍ താരത്തെ തിരഞ്ഞെടുത്തത്. ക്ലബ്ബിനായി ഡിബാല 11 ഗോളും 11 അസിസ്റ്റും നേടിയിട്ടുണ്ട്. സീസണ്‍ന്റെ തുടക്കത്തില്‍ മോശം ഫോമിനെ തുടര്‍ന്ന് താരം ക്ലബ്ബ് വിടുമെന്ന് റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. തുടര്‍ന്നായിരുന്നു അര്‍ജന്റീനന്‍ താരത്തിന്റെ മിന്നും തിരിച്ചുവരവ്. യുവന്റസ് ഗോള്‍കീപ്പര്‍ ചെസ്‌നിയെ മികച്ച ഗോള്‍കീപ്പറായി തിരഞ്ഞെടുത്തു.


Next Story

RELATED STORIES

Share it