Football

ഡ്യൂറണ്ട് കപ്പ്; നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിന് തുടര്‍ച്ചയായ രണ്ടാംകിരീടം

ഡയമണ്ട് ഹാര്‍ബര്‍ എഫ്സിയെ ഒന്നിനെതിരെ ആറ് ഗോളുകള്‍ക്ക് തകര്‍ത്താണ് കിരീട നേട്ടം

ഡ്യൂറണ്ട് കപ്പ്; നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിന് തുടര്‍ച്ചയായ രണ്ടാംകിരീടം
X

കൊല്‍ക്കത്ത: നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡ് എഫ്‌സി അവരുടെ ചരിത്രത്തിലെ രണ്ടാം ഡ്യൂറണ്ട്് കപ്പ് കിരീടത്തില്‍ മുത്തമിട്ടു. ഡയമണ്ട് ഹാര്‍ബര്‍ എഫ്സിയെ ഒന്നിനെതിരെ ആറ് ഗോളുകള്‍ക്ക് തകര്‍ത്താണ് കിരീട നേട്ടം. ഏഷ്യയിലെ ഏറ്റവും പഴക്കമുള്ള ഫുട്‌ബോള്‍ ടൂര്‍ണമെന്റായ ഡ്യൂറണ്ട് കപ്പിന്റെ 134-ാം പതിപ്പിലാണ് നോര്‍ത്ത് ഈസ്റ്റ് കിരീട നേട്ടം കൈവരിച്ചത്. കഴിഞ്ഞ സീസണിലും നോര്‍ത്ത് ഈസ്റ്റ് തന്നെയായിരുന്നു ഡ്യൂറണ്ട്കപ്പ്ജേതാക്കളായത്.

ആദ്യ പകുതിയുടെ 30-ാം മിനിറ്റില്‍ അഷീര്‍ അക്തര്‍ നേടിയ ഗോളില്‍ നോര്‍ത്ത് ഈസ്റ്റ് ലീഡ് നേടി. ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് പ്രതിഭ ഗോപിയിലൂടെ നോര്‍ത്ത് ഈസ്റ്റ് രണ്ടാം ഗോളും നേടി ലീഡുയര്‍ത്തി. രണ്ടാം പകുതിയുടെ തുടക്കത്തില്‍ തോയ് സിംഗ് മൂന്നാമത്തെ ഗോള്‍ നേടിയതോടെ നോര്‍ത്ത് ഈസ്റ്റ് കളി തങ്ങളുടെ വരുതിയിലാക്കി. 68-ാം മിനിറ്റില്‍ ഒരു ഗോള്‍ തിരിച്ചടിച്ച് ഡയമണ്ട് ഹാര്‍ബര്‍ പ്രതീക്ഷ നല്‍കിയെങ്കിലും, മല്‍സരം തിരിച്ചുപിടിക്കാനായില്ല. ജയ്‌റോ, ആന്‍ഡി റോഡ്രിഗസ്, അലാദ്ധീന്‍ അജാറെ എന്നിവരുടെ ഗോളുകളും വന്നതോടെ നോര്‍ത്ത് ഈസ്റ്റ് തകര്‍പ്പന്‍ജയം സ്വന്തമാക്കി. ഡയമണ്ട് ഹാര്‍ബര്‍ എഫ്സിക്കിത് സ്വപ്ന ഫൈനലായിരുന്നു.

Next Story

RELATED STORIES

Share it