മലയാളി താരം ലിയോണ്‍ അഗസ്റ്റിന് ഗോള്‍; ഡ്യുറന്റ് കപ്പില്‍ ബെംഗളുരു സെമിയില്‍
സെമിയില്‍ ഗോവ എഫ്‌സിയാണ് ബെംഗളുരുവിന്റെ എതിരാളികള്‍.
BY FAR25 Sep 2021 11:24 AM GMT

X
FAR25 Sep 2021 11:24 AM GMT
കൊല്‍ക്കത്ത: ഡ്യുറന്റ് കപ്പില്‍ ബെംഗളുരു എഫ്‌സി സെമിയില്‍.ക്വാര്‍ട്ടറില്‍ ആര്‍മി ഗ്രീനിനെ 3-2ന് പരാജയപ്പെടുത്തിയാണ് ബെംഗളുരു സെമിയിലേക്ക് മുന്നേറിയത്. ഒരു ഗോളിന് പിറകെ നിന്ന ശേഷമാണ് ബെംഗളുരുവിന്റെ ജയം. ലാലംവികയാണ് ഗ്രീനിന്റെ ആദ്യ ഗോള്‍ നേടിയത്. മുയിറങ്ങാണ് ബെംഗളുരുവിന്റെ ആദ്യ ഗോള്‍ നേടിയത്. 46ാം മിനിറ്റിലാണ് മലയാളി താരം ലിയോണ്‍ അഗസ്റ്റിന്‍ ബെംഗളുരുവിനായി സ്‌കോര്‍ ചെയ്തത്. മൂന്നാം ഗോള്‍ ബൂട്ടിയയുടെ വകയായിരുന്നു. തുടര്‍ന്ന് വിപിന്‍ ആര്‍മി ഗ്രീനിനായി ഒരു ഗോള്‍ നേടി. സെമിയില്‍ ഗോവ എഫ്‌സിയാണ് ബെംഗളുരുവിന്റെ എതിരാളികള്‍. മറ്റൊരു സെമിയില്‍ ബെംഗളുരു യുനൈറ്റഡ് മൊഹമ്മന്‍സിനെ നേരിടും.
Next Story
RELATED STORIES
ഉദയ്പൂര്‍ കൊലപാതകം: പ്രതികളുടെ ബിജെപി ബന്ധം പുറത്ത്
1 July 2022 6:25 PM GMTഅഫ്രീന്റെ വീട് തകര്‍ത്തത് അയല്‍ക്കാരുടെ പരാതിയിലെന്ന് സര്‍ക്കാര്‍;...
1 July 2022 3:52 PM GMTകടലില്‍ കാണാതായ യുവാവിനായുള്ള തിരച്ചിലില്‍ അധികൃതരുടെ അനാസ്ഥ: റോഡ്...
1 July 2022 2:59 PM GMTഅഞ്ചരക്കണ്ടി എസ്ഡിപിഐ ഓഫിസ് ആക്രമണം: നാല് സിപിഎം പ്രവര്‍ത്തകര്‍...
1 July 2022 2:38 PM GMTഅമരീന്ദര്‍ സിങ് ബിജെപിയിലേക്ക്; 'പഞ്ചാബ് ലോക് കോണ്‍ഗ്രസ്' ബിജെപിയില്‍...
1 July 2022 1:45 PM GMTരാജ്യത്ത് സ്വര്‍ണ തീരുവയില്‍ വന്‍ വര്‍ധന; പവന് 960 രൂപ കൂടി
1 July 2022 12:52 PM GMT