Football

ബ്രസീല്‍ ടീം: നെയ്മര്‍ പുറത്ത്; ഇടംനേടി ഡഗ്ലസ്സും റൊഡ്രിഗോയും

പരിക്കിനെ തുടര്‍ന്ന് നെയ്മര്‍ വിശ്രമത്തിലാണ്. ഇതെത്തുടര്‍ന്നാണ് നെയ്മറെ പരിഗണിക്കാതിരുന്നത്.

ബ്രസീല്‍ ടീം: നെയ്മര്‍ പുറത്ത്; ഇടംനേടി ഡഗ്ലസ്സും റൊഡ്രിഗോയും
X

സാവോപോളോ: അര്‍ജന്റീനയ്‌ക്കെതിരായ അന്താരാഷ്ട്രസൗഹൃദമല്‍സരത്തിനുള്ള ബ്രസീല്‍ ടീമില്‍നിന്ന് സൂപ്പര്‍താരം നെയ്മര്‍ പുറത്ത്. പകരം പുതുമുഖതാരങ്ങളായ ഡഗ്ലസ് ലൂയിസ്, റൊഡ്രിഗോ എന്നിവര്‍ ടീമിലിടം നേടി. പരിക്കിനെ തുടര്‍ന്ന് നെയ്മര്‍ വിശ്രമത്തിലാണ്. ഇതെത്തുടര്‍ന്നാണ് നെയ്മറെ പരിഗണിക്കാതിരുന്നത്. ആസ്റ്റണ്‍ വില്ലയുടെ മിഡ്ഫീല്‍ഡര്‍ 21 കാരനായ ഡഗ്ലസ്സ് ആദ്യമായാണ് ടീമിലിടം നേടുന്നത്. ബ്രസീല്‍ അണ്ടര്‍ 22 ടീമില്‍ കളിക്കുന്ന ഡഗ്ലസ് നേരത്തെ മാഞ്ചസ്റ്റര്‍ സിറ്റിയ്ക്കുവേണ്ടി കളിച്ചിരുന്നു.

റയല്‍ മാഡ്രിഡിന്റെ 18കാരനായ റൊഡ്രിഗോയും ബ്രസീല്‍ അണ്ടര്‍ 22 ടീമില്‍ കളിച്ചിരുന്നു. റോമയുടെ ഗോള്‍ കീപ്പര്‍ ഡാനിയല്‍ ഫുസാറ്റോ, റയല്‍ ബെറ്റിസിന്റെ ഡിഫന്‍ഡര്‍ ഏമേഴ്‌സണ്‍ എന്നിവരെയും കോച്ച് ടീറ്റേ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നവംബര്‍ 15നാണ് ബ്രസീല്‍-അര്‍ജന്റീനാ പോരാട്ടം. സൗദി അറേബ്യയിലാണ് മല്‍സരം നടക്കുക. തുടര്‍ന്ന് 19ന് ദക്ഷിണ കൊറിയക്കെതിരേയും ബ്രസീല്‍ ടീം കളിക്കും. നൈജീരിയ്‌ക്കെതിരായ മല്‍സരത്തിലാണ് പിഎസ്ജി താരമായ നെയ്മറിന് പരിക്കേറ്റത്. നാലാഴ്ചയാണ് നെയ്മര്‍ക്ക് ഫിസിയോ വിശ്രമം ആവശ്യപ്പെട്ടത്.

Next Story

RELATED STORIES

Share it