Football

എന്‍സോ സിദാന്‍ ഇന്റര്‍മിയാമിയിലേക്ക്

എന്‍സോയുടെ അനിയന്‍ തിയോ സിദാന്‍ റയല്‍ മാഡ്രിഡ് സീനിയര്‍ ടീമില്‍ അടുത്തിടെ ഇടം നേടിയിരുന്നു.

എന്‍സോ സിദാന്‍ ഇന്റര്‍മിയാമിയിലേക്ക്
X

മാഡ്രിഡ്: റയല്‍ മാഡ്രിഡ് കോച്ചും ഫ്രഞ്ച് ഇതിഹാസതാരവുമായിരുന്ന സിനദിന്‍ സിദാന്റെ മകന്‍ എന്‍സോ സിദാന്‍ ഇന്റര്‍ മിയാമിയിലേക്ക് ചേക്കേറുന്നു. 26 കാരനായ എന്‍സോ റയല്‍ മാഡ്രിഡി ജൂനിയര്‍ ടീമിലൂടെയാണ് കരിയര്‍ തുടങ്ങിയത്. എന്നാല്‍ താരത്തിന് സീനിയര്‍ ടീമില്‍ ഇടം നേടാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. തുടര്‍ന്നാണ് മുന്‍ ഇംഗ്ലണ്ട് താരം ഡേവിഡ് ബെക്കാമിന്റെ ഉടമസ്ഥതിയിലൂള്ള അമേരിക്കന്‍ ക്ലബ്ബിലേക്ക് താരം ചേക്കേറുന്നത്. അടുത്ത പ്രീസീസണിലേക്കാണ് താരത്തെ ക്ലബ്ബിലേക്ക് കൊണ്ടുവരുന്നത്. പ്രീസീസണിലെ പ്രകടനം വിലയിരുത്തിയാവും താരത്തെ ഇന്റര്‍ ഒപ്പുവയ്ക്കുക. സ്‌പെയിനിലെ സെക്കന്റ് ഡിവിഷന്‍ ക്ലബ്ബുകളില്‍ എന്‍സോ മാറ്റ് തെളിയിച്ചിട്ടുണ്ട്. എന്‍സോയുടെ അനിയന്‍ തിയോ സിദാന്‍ റയല്‍ മാഡ്രിഡ് സീനിയര്‍ ടീമില്‍ അടുത്തിടെ ഇടം നേടിയിരുന്നു.




Next Story

RELATED STORIES

Share it