Football

യൂറോ കപ്പ് യോഗ്യതാ മല്‍സരം; ക്രിസ്റ്റിയാനോ റൊണാള്‍ഡോ പോര്‍ച്ചുഗല്‍ ടീമില്‍

ലോകകപ്പിലെ തോല്‍വിയെ തുടര്‍ന്ന് മുന്‍ കോച്ച് ഫെര്‍ണാണ്ഡോ സാന്റോസിനെ പുറത്താക്കിയിരുന്നു.

യൂറോ കപ്പ് യോഗ്യതാ മല്‍സരം; ക്രിസ്റ്റിയാനോ റൊണാള്‍ഡോ പോര്‍ച്ചുഗല്‍ ടീമില്‍
X


ലിസ്ബണ്‍:യൂറോ കപ്പ് 2024നുള്ള യോഗ്യതാ മല്‍സരങ്ങള്‍ക്കുള്ള പോര്‍ച്ചുഗല്‍ ടീമില്‍ ഇടം നേടി ക്രിസ്റ്റിയാനോ റൊണാള്‍ഡോ. പുതിയ കോച്ച് റോബര്‍ട്ടോ മാര്‍ട്ടിന്‍സിന്റെ സ്‌ക്വാഡില്‍ റൊണാള്‍ഡോ ഇടം നേടുമോ എന്ന കാര്യത്തില്‍ ആരാധകര്‍ക്ക് സംശയമുണ്ടായിരുന്നു. റൊണാള്‍ഡോ ടീമിന്റെ പ്രധാന താരമാണെന്നും അദ്ദേഹത്തിന്റെ പ്രായം നോക്കുന്നില്ലെന്നും റോബര്‍ട്ടോ മാര്‍ട്ടിന്‍സ് അറിയിച്ചു. ഈ മാസം 23ന് ലിച്ചെന്‍സ്റ്റീനെതിരേയും 26ന് ലക്‌സംബര്‍ഗിനെതിരേയുമാണ് പോര്‍ച്ചുഗലിന്റെ മല്‍സരം. നിലവില്‍ സൗദി പ്രോ ലീഗില്‍ അല്‍ നസറിനായി താരം മികച്ച ഫോമിലാണ്. ലോകകപ്പിലെ തോല്‍വിയെ തുടര്‍ന്ന് മുന്‍ കോച്ച് ഫെര്‍ണാണ്ഡോ സാന്റോസിനെ പുറത്താക്കിയിരുന്നു.


Next Story

RELATED STORIES

Share it