റൊണാള്‍ഡോയുടെ ടോപ് ഫൈവില്‍ മെസ്സി ഒന്നില്‍; ഇടംനേടാതെ ക്രിസ്റ്റ്യാനോ
മെസ്സി, ലിവര്‍പൂള്‍-ഈജിപ്ഷ്യന്‍ താരം മുഹമ്മദ് സലാ, പിഎസ്ജി താരങ്ങളായ നെയ്മര്‍, കിലിയന്‍ എംബാപ്പെ, ഹസാര്‍ഡ് എന്നിവരാണ് റൊണാള്‍ഡോയുടെ ലിസ്റ്റിലെ അഞ്ച് താരങ്ങള്‍.

സാവോപോളോ: ഇതിഹാസതാരം റൊണാള്‍ഡോ നസാരിയയുടെ ലോകത്തെ ഏറ്റവും മികച്ച ഫുട്ബോള്‍ താരങ്ങളില്‍ ലയണല്‍ മെസ്സി ഒന്നാം സ്ഥാനത്തെത്തിയപ്പോള്‍ ടോപ് ഫൈവില്‍ ഇടംനേടാതെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. സ്പാനിഷ് പബ്ലിക്കേഷന് നല്‍കിയ അഭിമുഖത്തിലാണ് തന്റെ ഏറ്റവും പ്രിയപ്പെട്ട താരങ്ങളെ ബ്രസീലീന്റെ റൊണാള്‍ഡോ അണിനിരത്തിയത്. ലോകത്തിലെ ഏറ്റവും മികച്ച താരം മെസ്സിയാണ്. അദ്ദേഹത്തിന് തുല്യമായി മറ്റൊരാളില്ല. മെസ്സി, ലിവര്‍പൂള്‍-ഈജിപ്ഷ്യന്‍ താരം മുഹമ്മദ് സലാ, പിഎസ്ജി താരങ്ങളായ നെയ്മര്‍, കിലിയന്‍ എംബാപ്പെ, ഹസാര്‍ഡ് എന്നിവരാണ് റൊണാള്‍ഡോയുടെ ലിസ്റ്റിലെ അഞ്ച് താരങ്ങള്‍.
മെസ്സി കഴിഞ്ഞാല്‍ ഏറ്റവും മികച്ച ഫിനിഷര്‍ സലായാണ്. നെയ്മറും എംബാപ്പെയും ഒന്നിനൊന്ന് മെച്ചമുള്ള താരങ്ങളാണ്. ഏത് ലീഗിലും അവര്‍ തിളങ്ങും. ഹസാര്‍ഡ് എല്ലാ ഗുണങ്ങളും അടങ്ങിയ താരമാണ്. ഈ താരങ്ങളുടെ മല്‍സരങ്ങള്‍ കാണാനാണ് തനിക്ക് ഇഷ്ടമെന്നും റൊണാള്‍ഡോ പറയുന്നു. ലോകത്തെ ഏറ്റവും മികച്ച താരങ്ങളില്‍ ഒരാളായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ ലിസ്റ്റില്‍നിന്ന് ഒഴിവാക്കിയതിന് ആരാധകര്‍ വിമര്‍ശനവുമായി രംഗത്തെത്തിയിട്ടുണ്ട്. അഞ്ചുതവണ ബാലണ്‍ ഡി ഓര്‍ പുരസ്‌കാരം നേടിയ പോര്‍ച്ചുഗല്‍ താരത്തെ എന്തുകൊണ്ട് ടോപ് ഫൈവില്‍നിന്ന് ഒഴിവാക്കിയെന്നതിന് റൊണാള്‍ഡോ ഉത്തരം നല്‍കിയിട്ടില്ല.
RELATED STORIES
സഞ്ജുവിന് ഹാര്‍ദ്ദിക്കിന്റെ ടീമില്‍ സ്ഥാനമില്ല; ട്വിറ്ററില്‍ രോഷം
26 Jun 2022 6:13 PM GMTഉമ്രാന് അരങ്ങേറ്റം; അയര്‍ലന്റിനെതിരേ ഇന്ത്യ ബൗളിങ് തിരഞ്ഞെടുത്തു
26 Jun 2022 6:02 PM GMTമിഥാലിയുടെ റെക്കോഡ് മറികടന്ന് ഹര്‍മ്മന്‍പ്രീത് കൗര്‍
26 Jun 2022 12:32 PM GMTബുംറ ടെസ്റ്റ് ക്യാപ്റ്റന്‍; കപിലിന് ശേഷം ഈ റെക്കോഡ് ബുംറയ്ക്ക് സ്വന്തം
26 Jun 2022 11:55 AM GMTരോഹിത്ത് ശര്‍മ്മയ്ക്ക് കൊവിഡ്
26 Jun 2022 11:22 AM GMTട്വന്റി-20 റാങ്കിങില്‍ നേട്ടമുണ്ടാക്കി ഡികെയും ഇഷാന് കിഷനും
22 Jun 2022 11:38 AM GMT