ഇനിയും കാത്തിരിക്കാനാവില്ല; ഇരട്ടകുട്ടികളുടെ വരവറിയിച്ച് റൊണാള്ഡോ
ക്രിസ്റ്റിയാനോ ജൂനിയറിന് 11 വയസ്സാണ്. ഈ കുട്ടിയുടെ മാതാവിനെ റൊണാള്ഡോ ലോകത്തിന് മുന്നില് വെളിപ്പെടുത്തിയിട്ടില്ല.

മാഞ്ച്സറ്റര്: ലോക ഫുട്ബോളര് ക്രിസ്റ്റിയാനോ റൊണാള്ഡോയ്ക്ക് വീണ്ടും ഇരട്ടകുട്ടികള് പിറക്കാന് പോവുന്നു. കാമുകി ജോര്ജ്ജീനാ റൊഡ്രിഗസ് ഗര്ഭണിയാണെന്നും ഇരട്ടകുട്ടികള്ക്കായാണ് കാത്തിരിക്കുന്നതെന്നും റൊണാള്ഡോ ഇന്സ്റ്റിയിലൂടെ അറിയിച്ചു. വീണ്ടും ഞങ്ങള് ഇരട്ടകുട്ടികള്ക്കായി കാത്തിരിക്കുന്നു. നിങ്ങള്ക്കായി ഇനിയും കാത്തിരിക്കാനാവില്ലെന്നും മനസ്സ് സന്തോഷം കൊണ്ട് നിറയുകയാണെന്നും യുനൈറ്റഡ് താരം കുറിച്ചു.
ഇരുവരും സ്കാനിങ് റിപ്പോര്ട്ട് കാണിച്ചുള്ള ചിത്രവും ഇന്സ്റ്റയില് പങ്കുവച്ചു. റൊണാള്ഡോയ്ക്ക് ജോര്ജ്ജീനയില് അലാന മാര്ട്ടിന എന്ന മൂന്ന് വയസ്സുള്ള മകളുണ്ട്. നിലവില് താരത്തിന് നാല് മക്കളുണ്ട്. മൂത്തമകന് ക്രിസ്റ്റിയാനോ ജൂനിയറിന് 11 വയസ്സാണ്. ഈ കുട്ടിയുടെ മാതാവിനെ റൊണാള്ഡോ ലോകത്തിന് മുന്നില് വെളിപ്പെടുത്തിയിട്ടില്ല. കൂടാതെ ഒരു അമേരിക്കന് സ്ത്രീ വാടക ഗര്ഭധാരണത്തിലൂടെ 2017ല് ഇവ, മതേവോ എന്നീ ഇരട്ടകുട്ടികളെയും പ്രസവിച്ചിരുന്നു. തനിക്ക് ഏഴ് കുട്ടികള് വേണമെന്നാണ് ആഗ്രഹമെന്ന് പോര്ച്ചുഗല് താരം ഒരു അഭിമുഖത്തിനിടെ വ്യക്തമാക്കിയിരുന്നു.
RELATED STORIES
രാഷ്ട്രപതിതിരഞ്ഞെടുപ്പ്: യശ്വന്ത് സിന്ഹ പത്രിക സമര്പ്പിച്ചു
27 Jun 2022 7:42 AM GMTനിയമസഭയില് മാധ്യമങ്ങള്ക്ക് വിലക്കേര്പ്പെടുത്തിയ നടപടി ജനാധിപത്യ...
27 Jun 2022 7:40 AM GMTബാലുശ്ശേരിയില് ഡിവൈഎഫ്ഐ പ്രവര്ത്തകന് മര്ദ്ദനമേറ്റ...
27 Jun 2022 7:09 AM GMTപിണറായി വിജയൻ മാധ്യമങ്ങളെ കാണുന്നു
27 Jun 2022 7:07 AM GMTയുഎസിലെ ക്യൂന്സില് ഇന്ത്യന് പൗരനെ വെടിവച്ചുകൊന്നു
27 Jun 2022 7:07 AM GMTനടന് എന് ഡി പ്രസാദ് വീട്ടുവളപ്പില് തൂങ്ങിമരിച്ചനിലയില്
27 Jun 2022 6:42 AM GMT