കൊറോണ: ലാ ലിഗയും ചാംപ്യന്‍സ് ലീഗും അടച്ചിട്ട സ്‌റ്റേഡിയത്തില്‍
സ്പാനിഷ് ലീഗ്, ഇറ്റാലിയന്‍ സീരി എ, ഫ്രഞ്ച് ലീഗ് വണ്‍, ചാംപ്യന്‍സ് ലീഗ്, യൂറോപ്പാ ലീഗ് എന്നീ മല്‍സരങ്ങളാണ് അടച്ചിട്ട സ്‌റ്റേഡിയത്തില്‍ നടക്കുന്നത്. ചാംപ്യന്‍സ് ലീഗിലെ ചെല്‍സിബയേണ്‍ മ്യൂണിക്ക് മല്‍സരമാണ് ജര്‍മനിയില്‍ അടച്ചിട്ട സ്‌റ്റേഡിയത്തില്‍ നടക്കുന്നത്.

മാഡ്രിഡ്: കൊറോണാ വൈറസ് പടരുന്ന സാഹചര്യത്തില്‍ യൂറോപ്പിലെ ഫുട്‌ബോള്‍ മല്‍സരങ്ങള്‍ അടച്ചിട്ട സ്‌റ്റേഡിയത്തില്‍ നടക്കും. സ്പാനിഷ് ലീഗ്, ഇറ്റാലിയന്‍ സീരി എ, ഫ്രഞ്ച് ലീഗ് വണ്‍, ചാംപ്യന്‍സ് ലീഗ്, യൂറോപ്പാ ലീഗ് എന്നീ മല്‍സരങ്ങളാണ് അടച്ചിട്ട സ്‌റ്റേഡിയത്തില്‍ നടക്കുന്നത്. ചാംപ്യന്‍സ് ലീഗിലെ ചെല്‍സി-ബയേണ്‍ മ്യൂണിക്ക് മല്‍സരമാണ് ജര്‍മനിയില്‍ അടച്ചിട്ട സ്‌റ്റേഡിയത്തില്‍ നടക്കുന്നത്.
മാര്‍ച്ച് 18നാണ് ഈ മല്‍സരം. കൂടാതെ ബാഴ്‌സലോണ-നപ്പോളി മല്‍സരം, പിഎസ്ജി- ബോറൂസിയാ ഡോര്‍ട്ട്മുണ്ട്(ചാംപ്യന്‍സ് ലീഗ്)എന്നിവയും യൂറോപ്പാ ലീഗിലെ സെവിയ്യ- റോമാ മല്‍സരവും ഗെറ്റാഫെ-ഇന്റര്‍മിലാന്‍ മല്‍സരവും ഇതേ നിലയില്‍ നടക്കും. ലാ ലിഗയിലെ തുടര്‍ന്നുള്ള എല്ലാ മല്‍സരങ്ങളും അടച്ചിട്ട സ്‌റ്റേഡിയത്തില്‍ തുടരും. എന്നാല്‍, ഇതിനെതിരേ താരങ്ങളും കോച്ചുമാരും രംഗത്തെത്തിയിട്ടുണ്ട്. സ്പാനിഷ് ലീഗ് സീസണ്‍ അവസാനിപ്പിക്കണമെന്ന് ചില താരങ്ങള്‍ ആവശ്യപ്പെട്ടതായി റിപോര്‍ട്ടുണ്ട്.
മല്‍സരങ്ങള്‍ അടച്ചിട്ട സ്‌റ്റേഡിയത്തില്‍ നടത്തുന്നതിനെതിരേ മാഞ്ചസ്റ്റര്‍ സിറ്റി കോച്ച് പെപ്പ് ഗ്വാര്‍ഡിയോള രംഗത്തെത്തിയിട്ടുണ്ട്. അടച്ചിട്ട സ്‌റ്റേഡിയത്തില്‍ നടക്കുന്നതിനേക്കാള്‍ നല്ലത് മല്‍സരം ഉപേക്ഷിക്കുന്നതാണ് ഗ്വാര്‍ഡിയോള വ്യക്തമാക്കി. അതിനിടെ, ഇറ്റാലിയന്‍ സീരി എ അവസാനിച്ചിട്ടില്ലെന്ന് ഇറ്റാലിയന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ വ്യക്തമാക്കി. ഇടവേളയ്ക്ക് ശേഷം മല്‍സരങ്ങള്‍ തുടരുമെന്നും അസോസിയേഷന്‍ വ്യക്തമാക്കി.
RELATED STORIES
ഉദയ്പൂര്‍ കൊലപാതകം: പ്രതികളുടെ ബിജെപി ബന്ധം പുറത്ത്
1 July 2022 6:25 PM GMTഅഫ്രീന്റെ വീട് തകര്‍ത്തത് അയല്‍ക്കാരുടെ പരാതിയിലെന്ന് സര്‍ക്കാര്‍;...
1 July 2022 3:52 PM GMTകടലില്‍ കാണാതായ യുവാവിനായുള്ള തിരച്ചിലില്‍ അധികൃതരുടെ അനാസ്ഥ: റോഡ്...
1 July 2022 2:59 PM GMTഅഞ്ചരക്കണ്ടി എസ്ഡിപിഐ ഓഫിസ് ആക്രമണം: നാല് സിപിഎം പ്രവര്‍ത്തകര്‍...
1 July 2022 2:38 PM GMTഅമരീന്ദര്‍ സിങ് ബിജെപിയിലേക്ക്; 'പഞ്ചാബ് ലോക് കോണ്‍ഗ്രസ്' ബിജെപിയില്‍...
1 July 2022 1:45 PM GMTരാജ്യത്ത് സ്വര്‍ണ തീരുവയില്‍ വന്‍ വര്‍ധന; പവന് 960 രൂപ കൂടി
1 July 2022 12:52 PM GMT