Football

കോപ്പാ ഇറ്റാലിയാ; യുവന്റസ്- നപ്പോളി ഫൈനല്‍

ആദ്യമല്‍സരത്തിലെ എവേ ഗോളിന്റെ പിന്‍ബത്തില്‍ നപ്പോളി ഫൈനലില്‍ പ്രവേശിക്കുകയായിരുന്നു. ആദ്യപാദത്തില്‍ അവര്‍ ഇന്ററിനെ ഒരുഗോളിന് തോല്‍പ്പിച്ചിരുന്നു.

കോപ്പാ ഇറ്റാലിയാ; യുവന്റസ്- നപ്പോളി ഫൈനല്‍
X

ടൂറിന്‍: കോപ്പാ ഇറ്റാലിയാ ഫുട്ബോളില്‍ യുവന്റ്സ്-നപ്പോളി ഫൈനല്‍. ഇന്നലെ നടന്ന രണ്ടാംപാദ സെമിയില്‍ നപ്പോളി-ഇന്റര്‍മിലാന്‍ മല്‍സരം സമനിലയിലാവുകയായിരുന്നു. ആദ്യമല്‍സരത്തിലെ എവേ ഗോളിന്റെ പിന്‍ബത്തില്‍ നപ്പോളി ഫൈനലില്‍ പ്രവേശിക്കുകയായിരുന്നു. ആദ്യപാദത്തില്‍ അവര്‍ ഇന്ററിനെ ഒരുഗോളിന് തോല്‍പ്പിച്ചിരുന്നു. നപ്പോളിയുടെ ഏക ഗോള്‍ ഡ്രൈസ് മെര്‍ടെന്‍സിന്റെ വകയായിരുന്നു. ഇന്നലത്തെ ഗോളോടെ മെര്‍ടെന്‍സ് നപ്പോളിയുടെ എക്കാലത്തെയും മികച്ച ഗോള്‍ സ്‌കോറര്‍ ആയി.

താരം 122 ഗോളുകളാണ് നേടിയത്. മുന്‍ ക്യാപ്റ്റന്‍ ഹാംസിക്കിന്റെ 121 ഗോള്‍ എന്ന റെക്കോഡാണ് മെര്‍ടെന്‍സ് തകര്‍ത്തത്. ബെല്‍ജിയം താരമായ മെര്‍ടെന്‍സ് 2013ലാണ് പിഎസ് വി ഐന്തോവനില്‍ നിന്നും നപ്പോളിയിലെത്തിയത്. കഴിഞ്ഞ ദിവസം നടന്ന ആദ്യസെമിയില്‍ എസി മിലാനെ തോല്‍പ്പിച്ച് യുവന്റസ് ഫൈനലില്‍ പ്രവേശിച്ചിരുന്നു. 17നാണ് ഫൈനല്‍. ഫൈനല്‍ മല്‍സരങ്ങള്‍ക്ക് ശേഷമാണ് സീരി എ മല്‍സരങ്ങള്‍ ഇറ്റലിയില്‍ തുടരുക.

Next Story

RELATED STORIES

Share it