Football

കോപാ ഡെല്‍റേ: ബെന്‍സിമയ്ക്ക് ഡബിള്‍; റയല്‍ സെമിയില്‍

ജിറോണയെ ഇരുപാദങ്ങളിലുമായി 3-7ന് തോല്‍പ്പിച്ചാണ് മാഡ്രിഡ് സെമി ടിക്കറ്റ് വാങ്ങിയത്. രണ്ടാംപാദ മല്‍സരത്തില്‍ 1-3ന്റെ ജയം നേടിയ മാഡ്രിഡിനുവേണ്ടി ലോറന്റെയും (76) ഗോള്‍ നേടി. ബെന്‍സിമയുടെ ഗോള്‍ 27, 43 മിനിറ്റുകളിലാണ്. ആദ്യപാദ മല്‍സരത്തില്‍ 4-2ന്റെ ജയമാണ് റയല്‍ സ്വന്തമാക്കിയത്.

കോപാ ഡെല്‍റേ: ബെന്‍സിമയ്ക്ക് ഡബിള്‍; റയല്‍ സെമിയില്‍
X

മാഡ്രിഡ്: കരീം ബെന്‍സിമയുടെ ഡബിള്‍ ചിറകിലേറി റയല്‍ മാഡ്രിഡ് സ്പാനിഷ് കോപാ ഡെല്‍റേ ടൂര്‍ണമെന്റിന്റെ സെമി ഫൈനലില്‍ പ്രവേശിച്ചു. ജിറോണയെ ഇരുപാദങ്ങളിലുമായി 3-7ന് തോല്‍പ്പിച്ചാണ് മാഡ്രിഡ് സെമി ടിക്കറ്റ് വാങ്ങിയത്. രണ്ടാംപാദ മല്‍സരത്തില്‍ 1-3ന്റെ ജയം നേടിയ മാഡ്രിഡിനുവേണ്ടി ലോറന്റെയും (76) ഗോള്‍ നേടി. ബെന്‍സിമയുടെ ഗോള്‍ 27, 43 മിനിറ്റുകളിലാണ്. ആദ്യപാദ മല്‍സരത്തില്‍ 4-2ന്റെ ജയമാണ് റയല്‍ സ്വന്തമാക്കിയത്.

അതിനിടെ ഫ്രഞ്ച് സൂപ്പര്‍ സ്‌ട്രൈക്കര്‍ കൂടിയായ ബെന്‍സിമയുടെ റയല്‍ മാഡ്രിഡിലെ ഗോള്‍ നേട്ടം 209 ആയി. എക്കാലത്തെയും റയലിലെ മികച്ച ഗോള്‍വേട്ടക്കാരില്‍ ആറാം സ്ഥാനത്താണ് ബെന്‍സിമ. 451 ഗോള്‍ നേടിയ ക്രിസ്റ്റിയാനോ റൊണാള്‍ഡോയാണ് ഒന്നാം സ്ഥാനത്ത്. 2009ലാണ് ബെന്‍സിമ റയലില്‍ എത്തിയത്. ബാഴ്‌സലോണ, വലന്‍സിയ, റയല്‍ ബെറ്റീസ് എന്നിവര്‍ നേരത്തെ സെമിയില്‍ പ്രവേശിച്ചു.

Next Story

RELATED STORIES

Share it