വിജയനിമിഷം മൈതാനത്തുവച്ച് തന്നെ കുടുംബവുമായി വീഡിയോകോളില്‍ പങ്കുവച്ച് മെസ്സി(വീഡിയോ)

മാരക്കാന: ബ്രസീലിനെ അവരുടെ തട്ടകത്തില്‍ തകര്‍ത്തെറിഞ്ഞ് കോപ്പ കിരീടം നേടിയ അര്‍ജന്റീന ക്യാപ്റ്റന്‍ ലയണല്‍ മെസ്സി വിജയനിമിഷം മൈതാനത്ത് വച്ച് തന്നെ കുടുംബവുമായി വീഡിയോകോളില്‍ പങ്കുവച്ചു. കാത്തിരിപ്പിനൊടുവില്‍ കൈവള്ളയില്‍ ലഭിച്ച കിരീടധാരണം തന്റെ സഹപ്രവര്‍ത്തകര്‍ക്കൊപ്പം ആഘോഷിച്ച് തീരും മുമ്പാണ് മൈതാനത്തിന്റെ ഒരു ഭാഗത്ത് പോയി സന്തോഷ നിമിഷങ്ങള്‍ ഭാര്യ അന്റോനെല റോക്കുസ്സോയും അവരുടെ കുട്ടികളുമായി വീഡിയോ കോളിലൂടെ പങ്കുവച്ചത്. ടൂര്‍ണമെന്റിലെ മിച്ച കളിക്കാരനും ടോപ് സ്‌കോറര്‍ക്കുമുള്ള മെഡലില്‍ മുത്തമിട്ടും ആവേശത്തോടെ മുഷ്ടി ചുരുട്ടിയുമാണ് വീഡിയോ കോള്‍ ചെയ്യുന്നത്. മറുഭാഗത്തു നിന്നും മുഷ്ടി ചുരുട്ടി ആഘോഷത്തില്‍ പങ്കെടുക്കുന്നുണ്ട്.
28 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് അര്‍ജന്റീന കോപ്പ അമേരിക്ക കിരീടം നേടിയത്. 1993ല്‍ ഇക്വഡോറില്‍ മെക്‌സിക്കോയ്‌ക്കെതിരേയാണ് അവസാനമായി കോപ്പാ കിരീടം നേടിയത്. ടൂര്‍ണമെന്റില്‍ നാല് ഗോളുകള്‍ നേടുകയും അഞ്ച് അസിസ്റ്റുകള്‍ നല്‍കുകയും ചെയ്ത മെസ്സി വിജയത്തില്‍ നിര്‍ണായക പങ്ക് വഹിച്ചിരുന്നു. മെസ്സിയുടെ ഭാര്യ ഇന്‍സ്റ്റഗ്രാം സ്‌റ്റോറീസിലൂടെ വീഡിയോ കോളിന്റെ സ്‌ക്രീന്‍ഷോട്ട് പങ്കുവച്ചു.
Copa America Final: Lionel Messi Shares Emotional Winning Moments With Family On Video Call From Ground
RELATED STORIES
ഐഎസ്എല്ലില് വിജയം തുടര്ന്ന് ബ്ലാസ്റ്റേഴ്സ്; ലൂണ രക്ഷകന്
1 Oct 2023 5:29 PM GMTഏഷ്യന് ഗെയിംസ്; പുരുഷ ലോങ്ജംപില് ശ്രീശങ്കറിന് വെള്ളി
1 Oct 2023 2:29 PM GMTസഹകരണ തട്ടിപ്പ് ആരോപിച്ച് വി എസ് ശിവകുമാറിന്റെ വസതിയില് നിക്ഷേപകര്...
1 Oct 2023 10:09 AM GMTമെഡിക്കല് വിദ്യാര്ത്ഥിനിക്ക് നേരെ പട്ടാപകല് കയ്യേറ്റം
1 Oct 2023 4:09 AM GMTറോഡിന്റെ ശോചനീയാവസ്ഥക്കെതിരെ എസ് ഡി പി ഐ പ്രതിഷേധം
1 Oct 2023 4:02 AM GMTകനത്ത മഴ; എറണാകുളത്ത് കാര് പുഴയിലേക്ക് മറിഞ്ഞ് രണ്ട് യുവഡോക്ടര്മാര് ...
1 Oct 2023 3:56 AM GMT