Football

കോപ്പാ അമേരിക്ക; അര്‍ജന്റീന നാളെ ചിലിക്കെതിരേ

നാളെ പുലര്‍ച്ചെ 2.30നാണ് മല്‍സരം.

കോപ്പാ അമേരിക്ക; അര്‍ജന്റീന നാളെ ചിലിക്കെതിരേ
X


സാവോപോളോ: 1993ന് ശേഷം കോപ്പാ അമേരിക്ക കിരീടം നേടാത്ത അര്‍ജന്റീനയും 2015ലും 16 ലും കിരീടം നേടിയ ചിലിയും ബ്രസീലില്‍ നാളെ പുലര്‍ച്ചെ നേര്‍ക്കുനേര്‍ വരുമ്പോള്‍ അരങ്ങൊരുങ്ങുന്നത് തീപ്പാറും പോരാട്ടത്തിന്. തന്റെ ചിറകിലേറി രാജ്യത്തിന് ഒരു കോപ്പാ കിരീടം എന്ന ലക്ഷ്യത്തിലാണ് മെസ്സി ഇറങ്ങുന്നത്. അടുത്തിടെ ഇരുവരും ഏറ്റുമുട്ടിയപ്പോള്‍ മല്‍സരം സമനിലയില്‍ കലാശിച്ചിരുന്നു. കഴിഞ്ഞ കുറച്ച് മല്‍സരങ്ങളില്‍ തോല്‍വിയറിയാതെയാണ് അര്‍ജന്റീനയുടെ കുതിപ്പ്.


ഡിബാല, അഗ്വേറ, ലൗട്ടാരോ മാര്‍ട്ടിന്‍സ് എന്നിവരും മെസ്സിക്കൊപ്പം നാളെയിറങ്ങും. പരിക്കേറ്റ സൂപ്പര്‍ താരം അലക്‌സ് സാഞ്ചസ് ഇന്ന് ചിലി നിരയില്‍ ഉണ്ടാവില്ല. കൊവിഡ് മുക്തനായി വിദാല്‍ ടീമിനൊപ്പം ഇറങ്ങിയേക്കും. നാളെ പുലര്‍ച്ചെ 2.30നാണ് മല്‍സരം. ഗ്രൂപ്പ് ബിയിലെ മറ്റൊരു മല്‍സരത്തില്‍ ബൊളീവിയ പരാഗ്വെയെ നേരിടും. നാളെ പുലര്‍ച്ചെ 5.30നാണ് മല്‍സരം.




Next Story

RELATED STORIES

Share it