Football

കോപ്പാ അമേരിക്ക; അര്‍ജന്റീനാ സ്‌ക്വാഡ് പ്രഖ്യാപിച്ചു; ഫോയ്തും ലൂക്കാസും പുറത്ത്

ചൊവ്വാഴ്ച പുലര്‍ച്ചെ ചിലിക്കെതിരേയാണ് അര്‍ജന്റീനയുടെ ആദ്യ മല്‍സരം.

കോപ്പാ അമേരിക്ക; അര്‍ജന്റീനാ സ്‌ക്വാഡ് പ്രഖ്യാപിച്ചു; ഫോയ്തും ലൂക്കാസും പുറത്ത്
X


ബ്യൂണസ് ഐറിസ്: തിങ്കളാഴ്ച ബ്രസീലില്‍ ആരംഭിക്കുന്ന കോപ്പാ അമേരിക്കയ്ക്കുള്ള അര്‍ജന്റീനാ സ്‌ക്വാഡിനെ പ്രഖ്യാപിച്ചു. ലയണല്‍ മെസ്സി തന്നെയാണ് ടീമിനെ ഈ ടൂര്‍ണ്ണമെന്റിലും നയിക്കുക. ഡിഫന്റര്‍ യുവാന്‍ ഫൊയ്ത്, സ്‌ട്രൈക്കര്‍ ലൂക്കാസ് ഓകംപോസ് എന്നിവരെ ഒഴിവാക്കിയാണ് കോച്ച് സ്‌കലോണി ടീമിനെ പ്രഖ്യാപിച്ചത്. 2018മുതല്‍ ടീമിലെ സ്ഥിര സാന്നിധ്യങ്ങളായ താരങ്ങളാണ് സ്‌ക്വാഡില്‍ നിന്ന് പുറത്തായത്. പുത്തന്‍ താരങ്ങളായ ക്രിസ്റ്റ്യന്‍ റോമിറോ, നഹൂല്‍ മോളിനാ ലുസേറോ എന്നിവരെയും നിലനിര്‍ത്തിയിട്ടുണ്ട്. സെര്‍ജിയോ അഗ്വെറാ, ഡി മരിയാ, ഡിബാല, ലൗട്ടേരോ മാര്‍ട്ടിന്‍സ്, ലിയാന്‍ഡ്രോ പെരെഡെസ്, നിക്കോളസ് ഗോണ്‍സലാസ്, ഏയ്ഞ്ചല്‍ കോറെ, ജാക്വിന്‍ കോറെ എന്നിവരടക്കം 30 അംഗ സ്‌ക്വാഡിനെയാണ് പ്രഖ്യാപിച്ചത്. ചൊവ്വാഴ്ച പുലര്‍ച്ചെ ചിലിക്കെതിരേയാണ് അര്‍ജന്റീനയുടെ ആദ്യ മല്‍സരം.




Next Story

RELATED STORIES

Share it