Football

കോപ്പാ അമേരിക്കയില്‍ ഉറുഗ്വെയ്ക്കും പരാഗ്വെയ്ക്കും ജയം

രണ്ടാം ഗോള്‍ എഡിസണ്‍ കവാനിയാണ് നേടിയത്.

കോപ്പാ അമേരിക്കയില്‍ ഉറുഗ്വെയ്ക്കും പരാഗ്വെയ്ക്കും ജയം
X


ബ്രസീലിയ: കോപ്പാ അമേരിക്കയില്‍ ഉറുഗ്വെയ്ക്ക് ആദ്യ ജയം. ബൊളീവിയയെ എതിരില്ലാത്ത രണ്ട് ഗോളിനാണ് ഉറുഗ്വെ തോല്‍പ്പിച്ചത്. ബൊളീവിയയുടെ ജെയ്‌റോ ക്വിന്റോറോസിന്റെ സെല്‍ഫ് ഗോളിലൂടെയാണ് ഉറുഗ്വെയ്ക്ക് ലീഡ് ലഭിച്ചത്. രണ്ടാം ഗോള്‍ ഉറുഗ്വെയുടെ എഡിസണ്‍ കവാനിയാണ് നേടിയത്.


ഇതേ ഗ്രൂപ്പിലെ മറ്റൊരു മല്‍സരത്തില്‍ ചിലിയെ പരാഗ്വെ ഇതേ സ്‌കോറിന് പരാജയപ്പെടുത്തിയത്. ബ്രെയന്‍ സമൂഡി, മിഗ്വല്‍ അല്‍മിറോണ്‍ എന്നിവരാണ് പരാഗ്വെയ്ക്കായി സ്‌കോര്‍ ചെയ്തത്.


ഗ്രൂപ്പ് എയില്‍ അര്‍ജന്റീന ഒന്നാമതും പരാഗ്വെ, ചിലി എന്നിവര്‍ രണ്ടും മൂന്നും സ്ഥാനത്തും ഉറുഗ്വെ, ബൊളീവിയ എന്നിവര്‍ നാലും അഞ്ചും സ്ഥാനങ്ങളിലുമാണ്.




Next Story

RELATED STORIES

Share it