Football

കോപ്പാ അമേരിക്ക; കൊളംബിയയെ വീഴ്ത്തി പെറു

ഇതേ ഗ്രൂപ്പില്‍ നടന്ന മറ്റൊരു മല്‍സരത്തില്‍ ഇക്വഡോറിനെ 2-2 സമനിലയില്‍ കുരുക്കി വെനസ്വേല

കോപ്പാ അമേരിക്ക; കൊളംബിയയെ വീഴ്ത്തി പെറു
X


ബ്രസീലിയ: കോപ്പാ അമേരിക്കയില്‍ കൊളംബിയക്ക് ഞെട്ടിക്കുന്ന തോല്‍വി. 2-1ന് പെറുവാണ് കൊളംബിയയെ വീഴ്ത്തിയത്. സെര്‍ജിയോ പെന്നയിലൂടെ 17ാം മിനിറ്റില്‍ പെറു തന്നെയാണ് മല്‍സരത്തില്‍ ലീഡെടുത്തത്. എന്നാല്‍ രണ്ടാം പകുതിയില്‍ മിഗ്വില്‍ ബോര്‍ജയുടെ പെനാല്‍റ്റിയിലൂടെ 53ാം മിനിറ്റില്‍ കൊളംബിയ തിരിച്ചടിച്ചിരുന്നു. 64ാം മിനിറ്റില്‍ കൊളംബിയന്‍ താരം യേറെ മിന്നയുടെ സെല്‍ഫ് ഗോളാണ് പെറുവിന് ജയമൊരുക്കിയത്. ഗ്രൂപ്പ് എയില്‍ രണ്ട് ജയവുമായി ബ്രസീല്‍ ഒന്നാമതും നാല് പോയിന്റുമായി കൊളംബിയ രണ്ടാമതും മൂന്ന് പോയിന്റുമായി പെറു മൂന്നാമതുമാണ്.


ഇതേ ഗ്രൂപ്പില്‍ നടന്ന മറ്റൊരു മല്‍സരത്തില്‍ ഇക്വഡോറിനെ 2-2 സമനിലയില്‍ കുരുക്കി വെനസ്വേല. ഇക്വഡോറിനായി ഐയര്‍ട്ടണ്‍ പെര്‍സിഡോ, ഗോണ്‍സാലാ പ്ലാറ്റാ എന്നിവര്‍ ഗോള്‍ നേടിയപ്പോള്‍ വെനസ്വേലയ്ക്കായി എഡസണ്‍ കാസ്റ്റിലോ, റൊണാള്‍ഡ് ഹെര്‍ണാണ്ടസ് എന്നിവരും ഗോള്‍ നേടി. ഗ്രൂപ്പില്‍ വെനസ്വേല നാലാമതും ഇക്വഡോര്‍ അഞ്ചാമതും നില്‍ക്കുന്നു.




Next Story

RELATED STORIES

Share it