Football

ക്ലബ്ബ് ലോകകപ്പ്; ചെല്‍സിയെ തകര്‍ത്ത് ബ്രസീലിയന്‍ ക്ലബ്ബ് ഫ്ളമെംഗോ

ക്ലബ്ബ് ലോകകപ്പ്; ചെല്‍സിയെ തകര്‍ത്ത് ബ്രസീലിയന്‍ ക്ലബ്ബ് ഫ്ളമെംഗോ
X

ലോസ്ആഞ്ചലോസ്: ക്ലബ്ബ് ലോക കപ്പില്‍ ബ്രസീല്‍ ടീമായ ഫ്ളമെംഗോയോട് കടുത്ത തോല്‍വി വഴങ്ങി ഇംഗ്ലീഷ് പ്രീമിയര്‍ ക്ലബ്ബ് ആയ ചെല്‍സി. ഗ്രൂപ്പ് ഡിയില്‍ ഇന്നലെ ഇന്ത്യന്‍ സമയം രാത്രി നടന്ന മല്‍സരത്തില്‍ ബ്രസീലില്‍ ഒന്നാംകിട ക്ലബ്ബുകളിലൊന്നായ ഫ്ളമെംഗോ തകര്‍ത്തുവിട്ടത്. മല്‍സരത്തില്‍ ചെല്‍സി താരം നിക്കോളാസ് ജാക്‌സണ്‍ കളത്തിലെത്തി നാല് മിനിറ്റിനകം ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായത് അവരുടെ തോല്‍വിക്ക് ആക്കം കൂട്ടി.



ഒരു ഗോളിന് പിന്നിട്ടുനിന്ന ശേഷമായിരുന്നു ഫ്‌ളമെംഗോയുടെ തിരിച്ചുവരവ്. ആദ്യ വിസില്‍ മുഴങ്ങി 13-ാം മിനിട്ടില്‍ തന്നെ ചെല്‍സി സ്‌കോര്‍ ചെയ്തു. പെഡ്രോ നേറ്റോയുടെ വകയായിരുന്നു ഗോള്‍.തുടര്‍ന്ന് രണ്ടാം പകുതിയില്‍ മൂന്ന് ഗോള്‍ തിരിച്ചടിച്ചാണ് ബ്രസീലിയന്‍ ക്ലബ്ബിന്റെ ജയം. ബ്രൂണോ ഹെന്ററിക്വെ(62), ഡാനിയോലോ(65), വാലാസെ യാന്‍ (83) എന്നിവരാണ് ഫ്‌ളെമംഗോയ്ക്കായി സ്‌കോര്‍ ചെയ്തത്.







Next Story

RELATED STORIES

Share it