കബ്ല് ലോകകപ്പിന് ഫെബ്രുവരിയില്‍ തുടക്കം
നിലവിലെ ചാംപ്യന്‍മാര്‍ ലിവര്‍പൂളാണ്.

ദോഹ: 2020 ക്ലബ്ബ് ലോകകപ്പിന് ഫെബ്രുവരിയില്‍ തുടക്കമാവും. ഈ ഡിസംബറില്‍ നടക്കേണ്ട ലോകകപ്പാണ് 2021 ഫെബ്രുവരിയില്‍ ഖത്തറില്‍ നടക്കുന്നത്. കൊറോണയെ തുടര്‍ന്ന് നേരത്തെ ലോകകപ്പ് മാറ്റിവയ്ക്കുകയായിരുന്നു. 2022ലെ ലോകകപ്പ് നടക്കാനിരിക്കുന്ന മൂന്ന് വേദികളിലായാണ് മല്‍സരം അരങ്ങേറുക. ആറ് ടീമുകളാണ് കബ്ല് ലോകകപ്പില്‍ മാറ്റുരയ്ക്കുക. ആറ് വന്‍കരകളിലെ ചാംപ്യന്‍മാരാണ് പോരാടുക. ചാംപ്യന്‍സ് ലീഗ് ജേതാക്കളായ ബയേണ്‍ മ്യൂണിക്ക്, ആതിഥേയരായ ഖത്തറിന്റെ അല്‍ ദുഹെയ്ല്‍(എഎഫ്‌സി), അല്‍ അഹ്‌ലി(സിഎഎഫ്), അക്‌ലാന്റ് സിറ്റി(ഒസിഎഫ്), യുഎഎന്‍എല്‍(മെക്‌സിക്കോ), കോപ്പ ലിബര്‍ട്ടഡോറസ് കപ്പിലെ വിജയികള്‍ എന്നിവരാണ് ഖത്തറില്‍ കൊമ്പുകോര്‍ക്കുക. ജനുവരിയിലാണ് കോപ്പാ ലിബര്‍ട്ടഡോറസ് കപ്പ് ഫൈനല്‍ മല്‍സരം അരങ്ങേറുക. ബൊക്കോ ജൂനിയേഴ്‌സ്, റിവര്‍ പ്ലേറ്റ്, പാല്‍മിറാസ്, സാന്റോസ് എന്നീ ക്ലബ്ബുകളാണ് കോപ്പാ ലിബര്‍ട്ടഡോറസ് സെമിയില്‍ ഏറ്റുമുട്ടുക.
ഫെബ്രുവരി ഒന്നിന് നടക്കുന്ന ഉദ്ഘാടന മല്‍സരത്തില്‍ അല്‍ ദുഹെയ്ല്‍ ക്ലബ്ബ് അക്‌ലാന്റ് സിറ്റിയുമായി ഏറ്റുമുട്ടും. ഫെബ്രുവരി 11 ആണ് ഫൈനല്‍. 2021 ലെ ക്ലബ്ബ് ലോകകപ്പ് ജപ്പാനിലാണ് അരങ്ങേറുന്നത്.
RELATED STORIES
ഗോവധ നിരോധനം: പശുക്കളെ വില്‍ക്കാനാവുന്നില്ല; പട്ടിണിയിലായി...
4 July 2022 4:19 PM GMTസംസ്ഥാനത്തെ 25 സര്‍ക്കാര്‍ ആശുപത്രികളില്‍ കീമോ തെറാപ്പി സൗകര്യങ്ങള്‍
4 July 2022 3:41 PM GMTമധ്യപ്രദേശില്‍ ആദിവാസി യുവതിയെ നടുറോഡില്‍ ജനക്കൂട്ടം തല്ലിച്ചതച്ചു;...
4 July 2022 3:29 PM GMTസ്റ്റാര്‍ട്ടപ്പ് മേഖലയിലെ മികച്ച പ്രകടനത്തിനുള്ള കേന്ദ്ര...
4 July 2022 3:17 PM GMTമൂന്ന് വയസുകാരനെ രക്ഷിച്ച ധീരത: ദേശീയ ധീരതാ അവാര്‍ഡ് നേട്ടത്തില്‍...
4 July 2022 2:57 PM GMT'തമിഴ് രാജ്യ വാദം ഉന്നയിക്കാന്‍ നിര്‍ബന്ധിതരാക്കരുത്'; കേന്ദ്രത്തിന് എ ...
4 July 2022 2:50 PM GMT