ഇംഗ്ലീഷ് പ്രീമിയര് ലീഗ്: ചെല്സിക്ക് തകര്പ്പന് ജയം

ലണ്ടന്: ഇംഗ്ലീഷ് പ്രീമിയര് ലീഗിലെ നീണ്ട അവധിക്ക് ശേഷമുള്ള ആദ്യമല്സരത്തില് ചെല്സിക്ക് ജയം. ആസ്റ്റണ് വില്ലയ്ക്കെതിരേ 2-1ന്റെ ജയമാണ് ചെല്സി സ്വന്തമാക്കിയത്. ഒരു ഗോളിന് പിന്നില് നിന്ന ശേഷമാണ് ചെല്സിയുടെ തിരിച്ചുവരവ്. ആദ്യ പകുതിയില് ചെല്സി മികച്ച കളി പുറത്തെടുത്തെങ്കിലും വില്ലയുടെ ഹൗസിലൂടെ അവര് ലീഡെടുത്തു. എന്നാല് ചെല്സിയുടെ അമേരിക്കന് താരം പുലിസിക്ക്(60), ഫ്രഞ്ച് താരം ജിറൗഡ് (62) എന്നിവരിലൂടെ ചെല്സി തിരിച്ചടിച്ചു. ജയത്തോടെ നാലാം സ്ഥാനത്തെ നില ചെല്സി ഭദ്രമാക്കി. പകരക്കാരനായി ഇറങ്ങിയാണ് പുലിസിക്ക് ഗോള് നേടിയത്. രണ്ട് ഗോളിനും വഴിയൊരുക്കിയത് അസ്പിലികേറ്റയായിരുന്നു. മറ്റൊരു മല്സരത്തില് ഷെഫീല്ഡ് യുനൈറ്റഡിനെ ന്യൂകാസില് എതിരില്ലാത്ത മൂന്ന് ഗോളിന് തോല്പ്പിച്ചു. ന്യൂകാസില് ലീഗില് 13ാം സ്ഥാനത്തും ഷെഫീല്ഡ് ഏഴാം സ്ഥാനത്തുമാണ്.
Chelsea win on Premier League return
RELATED STORIES
ബാലുശ്ശേരിയില് സിപിഎം അക്രമം അവസാനിപ്പിക്കണം: എസ്ഡിപിഐ
28 Jun 2022 9:20 AM GMTകോണ്ഗ്രസ് പ്രതിഷേധ മാര്ച്ച് നിഷ്ക്രിയമായി നോക്കിനിന്നു; ഏഴു...
28 Jun 2022 9:09 AM GMTനിരവധി പേർ മരിക്കാനിടയായ ജോർദാനിലെ വിഷവാതക ദുരന്തം
28 Jun 2022 9:07 AM GMTടീസ്ത സെതല്വാദിന്റെയും ആര് ബി ശ്രീകുമാറിന്റെയും അറസ്റ്റില് ശക്തമായി ...
28 Jun 2022 9:03 AM GMTസൗരവ് കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയില്
28 Jun 2022 8:59 AM GMTസംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം വ്യാപക മഴയ്ക്ക് സാധ്യത; 11 ജില്ലകളില് ...
28 Jun 2022 8:50 AM GMT