വീണ്ടും ലിവര്‍പൂളിന് തോല്‍വി; എഫ്എ കപ്പില്‍നിന്ന് പുറത്ത്
രണ്ടുഗോള്‍ വഴങ്ങിയാണ് ചെമ്പട എഫ്എ കപ്പില്‍നിന്ന് പുറത്തായത്. ലീഗിലെ അഞ്ചാം റൗണ്ട് മല്‍സരത്തിലാണ് ലിവര്‍പൂള്‍ തോറ്റത്.

സ്റ്റാംഫോഡ് ബ്രിഡ്ജ്: പ്രീമിയര്‍ ലീഗിലെ ഞെട്ടിക്കുന്ന തോല്‍വിക്കുശേഷം ലിവര്‍പൂളിന് വീണ്ടും അടിപതറി. ഇത്തവണ ചെല്‍സിയാണ് എഫ്എ കപ്പില്‍ ലിവര്‍പൂള്‍ കുതിപ്പിന് വിരാമമിട്ടത്. രണ്ടുഗോള്‍ വഴങ്ങിയാണ് ചെമ്പട എഫ്എ കപ്പില്‍നിന്ന് പുറത്തായത്. ലീഗിലെ അഞ്ചാം റൗണ്ട് മല്‍സരത്തിലാണ് ലിവര്‍പൂള്‍ തോറ്റത്. കഴിഞ്ഞ നാലുമല്സരങ്ങളിലെ ലിവര്‍പൂളിന്റെ മൂന്നാമത്തെ തോല്‍വിയാണിത്.
ഇംഗ്ലിഷ് പ്രീമിയര്‍ ലീഗിലെ ലിവര്‍പൂളിന്റെ അപരാജിത കുതിപ്പിന് വിരാമമിട്ടത് വാറ്റ്ഫോഡായിരുന്നു. 2014ന് ശേഷം ആദ്യമായാണ് ലിവര്‍പൂള്‍ തുടര്‍ച്ചയായി മൂന്നുമല്‍സരങ്ങളില്‍ തോല്‍വി വഴങ്ങുന്നത്. പ്രതിരോധത്തിലൂന്നി കളിച്ച ചെല്‍സിയ്ക്കായി വില്യന് (13) ആദ്യഗോള്‍ നേടി. രണ്ടാം ഗോള്‍ ബാര്‍ക്ലേയുടെ വക 64ാം മിനിറ്റിലായിരുന്നു. ഗോളിനായുള്ള അവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും ലിവര്‍പൂള്‍ ഇന്ന് പരാജയമായിരുന്നു.
RELATED STORIES
കൊളംബോ സെക്യൂരിറ്റി കോണ്‍ക്ലേവ് നാളെ കൊച്ചിയില്‍;ആറ് രാജ്യങ്ങളില്‍...
6 July 2022 9:08 AM GMTമാനന്തവാടി പുഴയില്‍ തലയില്ലാത്ത അജ്ഞാത മൃതദേഹം കണ്ടെത്തി
6 July 2022 9:04 AM GMTപരാതിക്ക് പരിഹാരം: തദ്ദേശ സ്ഥാപനങ്ങള്‍ക്കുള്ള റോഡിതര മെയ്ന്റനന്‍സ്...
6 July 2022 8:53 AM GMTഗാന്ധിയൻ ഗോപിനാഥൻ നായരുടെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു
6 July 2022 8:46 AM GMTനിറവസന്തം പ്രകാശനം ചെയ്തു
6 July 2022 8:42 AM GMTനാളത്തെ സെക്രട്ടേറിയറ്റില്‍ തീരുമാനം; മന്ത്രിയുടെ രാജിക്കാര്യം...
6 July 2022 8:35 AM GMT