വമ്പന്‍ തിരിച്ചുവരവില്‍ അയാകസിനെതിരേ ചെല്‍സിക്ക് സമനില

4-1ന് പിന്നില്‍നിന്ന ശേഷമാണ് ചെല്‍സിയുടെ വമ്പന്‍ തിരിച്ചുവരവ്. ഗ്രൂപ്പ് എച്ചില്‍ നടന്ന മല്‍സരത്തില്‍ ആദ്യപകുതിയില്‍ ഡച്ച് ക്ലബ്ബായ അയാകസാണ് മുന്നിട്ടത്.

വമ്പന്‍ തിരിച്ചുവരവില്‍ അയാകസിനെതിരേ ചെല്‍സിക്ക് സമനില

ലണ്ടന്‍: ചാംപ്യന്‍സ് ലീഗില്‍ അയാകസിനെ സമനിലയില്‍ കുരുക്കി ചെല്‍സി. 4-1ന് പിന്നില്‍നിന്ന ശേഷമാണ് ചെല്‍സിയുടെ വമ്പന്‍ തിരിച്ചുവരവ്. ഗ്രൂപ്പ് എച്ചില്‍ നടന്ന മല്‍സരത്തില്‍ ആദ്യപകുതിയില്‍ ഡച്ച് ക്ലബ്ബായ അയാകസാണ് മുന്നിട്ടത്. ഒരുഗോള്‍ മാത്രമാണ് ചെല്‍സിയ്ക്ക് ആദ്യപകുതിയില്‍ നേടാനായത്. ജോര്‍ജിനോ (4) യുടെ വകയായിരുന്നു ഈ ഗോള്‍. തുടര്‍ന്ന് പ്രോമിസ്, അരിസബാല്‍ഗാ, വാന്‍ ഡീ ബീക്ക് എന്നിവരിലൂടെ അയാകസ് മുന്നേറുകയായിരുന്നു. തുടര്‍ന്ന് രണ്ടാം പകുതിയിലാണ് നീലപ്പട ഫോമിലേക്കുയര്‍ന്നത്.

അസ്പില്‍ക്യൂറ്റാ, ജെയിംസ്, ജോര്‍ജിനോ എന്നിവരാണ് പിന്നീട് ചെല്‍സിയെ മല്‍സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത്. ഗ്രൂപ്പില്‍ ചെല്‍സിക്കും അയാകസിനും വലന്‍സിയക്കും ഏഴ് പോയിന്റ് വീതമാണുള്ളത്. ഗ്രൂപ്പില്‍ നടന്ന മറ്റൊരു മല്‍സരത്തില്‍ ഫ്രഞ്ച് ക്ലബ്ബ് ലിലേയെ 1-4ന് സ്പാനിഷ് ക്ലബ്ബ് വലന്‍സിയ തോല്‍പ്പിച്ചു. പറേജോ, സൗമാറോ, കൊണ്‍ഡോഗബി, ടോറസ് എന്നിവരാണ് വലന്‍സിയയുടെ സ്‌കോറര്‍മാര്‍. ഗ്രൂപ്പ് ജിയില്‍ നടന്ന മല്‍സരത്തില്‍ പോര്‍ച്ചുഗല്‍ ക്ലബ്ബ് ബെന്‍ഫിക്കയെ ഫ്രഞ്ച് ക്ലബ്ബ് ലയോണ്‍ 3-1ന് തോല്‍പ്പിച്ചു. ഗ്രൂപ്പ് ഇയില്‍ നടന്ന മല്‍സരത്തില്‍ നപ്പോളിയെ റെഡ് ബുള്‍ സാല്‍സ്ബര്‍ഗ് സമനിലയില്‍ പിടിച്ചു.

RELATED STORIES

Share it
Top