ചാംപ്യന്‍സ് ലീഗ്; ഡാനിഷ് വമ്പന്‍മാരോട് സിറ്റിക്ക് സമനില; ചെല്‍സിക്ക് ജയം
ഗ്രൂപ്പ് എഫില്‍ നിന്ന് സെല്‍റ്റിക്കും ഗ്രൂപ്പ് ജിയില്‍ നിന്ന് സെവിയ്യ, കൊഫന്‍ഹേഗ് എന്നിവരും പുറത്തായി.

ഇത്തിഹാദ്: ചാംപ്യന്‍സ് ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് ഗോള്‍ രഹിത സമനില. ഡാനിഷ് ക്ലബ്ബ് എഫ്‌സി കൊഫന്‍ഹേഗാണ് സിറ്റിയെ സമനിലയില്‍ പിടിച്ചത്. കഴിഞ്ഞ മല്‍സരത്തില്‍ സിറ്റി കൊഫന്‍ഹേഗിനെ എതിരില്ലാത്ത അഞ്ച് ഗോളിന് പരാജയപ്പെടുത്തിയിരുന്നു. സമനില വഴങ്ങിയെങ്കിലും 10 പോയിന്റുമായി ഗ്രൂപ്പ് ജിയില്‍ നിന്ന് സിറ്റി പ്രീക്വാര്‍ട്ടറില്‍ കടന്നു. ഇതേ ഗ്രൂപ്പിലെ ഡോര്‍ട്ട്മുണ്ട്- സെവിയ്യ മല്‍സരം 1-1 എന്ന നിലയില്‍ അവസാനിച്ചു.
ഗ്രൂപ്പ് ഇയില്‍ നടന്ന മല്‍സരത്തില്‍ ചെല്‍സി എസി മിലാനെ എതിരില്ലാത്ത രണ്ട് ഗോളിന് പരാജയപ്പെടുത്തി. ജോര്‍ജ്ജിനോ, ഒബമായെങ് എന്നിവരാണ് ചെല്‍സിയുടെ സ്‌കോറര്‍മാര്‍. ഗ്രൂപ്പ് ഇയില്‍ ആര്‍ബി സാല്‍സ്ബര്‍ഗ് ചെല്‍സിക്ക് താഴെ ഒരു പോയിന്റ് വ്യത്യാസത്തില്‍ രണ്ടാമതും മിലാന്‍ മൂന്ന് പോയിന്റ് വ്യത്യാസത്തില്‍ മൂന്നാമതുമാണുള്ളത്.
ഗ്രൂപ്പ് എഫില്‍ നിന്ന് സെല്‍റ്റിക്കും ഗ്രൂപ്പ് ജിയില്‍ നിന്ന് സെവിയ്യ, കൊഫന്‍ഹേഗ് എന്നിവരും ഗ്രൂപ്പ് എച്ചില്‍ നിന്ന് യുവന്റസ്, മക്കാബി ഹൈഫ എന്നിവരും പുറത്തായി.
RELATED STORIES
ഗ്രോവാസുവിനെ ജയിലില്‍ സ്വീകരിക്കാനെത്തിയ പോലിസുകാരന് കാരണം കാണിക്കല്‍ ...
29 Sep 2023 1:38 PM GMTനായ പരിശീലനത്തിന്റെ മറവില്‍ കഞ്ചാവ് വില്‍പ്പന; പ്രതിയെ...
29 Sep 2023 3:22 AM GMTബൈക്ക് തകര്‍ത്തതിനെച്ചൊല്ലി തര്‍ക്കം; അനുജന്റെ വെടിയേറ്റ് ജ്യേഷ്ഠന്...
29 Sep 2023 2:45 AM GMTസംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
29 Sep 2023 1:09 AM GMTവിടവാങ്ങിയത് ഇന്ത്യയെ കാര്‍ഷിക സ്വയംപര്യാപ്തതയിലേക്ക് നയിച്ച...
28 Sep 2023 2:27 PM GMTഎം എസ് സ്വാമിനാഥന് അന്തരിച്ചു
28 Sep 2023 9:25 AM GMT