ചാംപ്യന്‍സ് ലീഗില്‍ ബയേണ്‍-പിഎസ്ജി ഫൈനല്‍
ഗ്‌നാബറിയുടെ ഇരട്ട ഗോളും ലെവന്‍ഡോസ്‌കിയുടെ ഒരു ഗോളുമാണ് ബയേണിന് തുണയായത്.
BY RSN20 Aug 2020 7:13 AM GMT

X
RSN20 Aug 2020 7:13 AM GMT
ലിസ്ബണ്‍: ചാംപ്യന്‍സ് ലീഗ് ഫൈനലില്‍ പിഎസ്ജി-ബയേണ്‍ മ്യൂണിക്ക് പോരാട്ടം. ഇന്ന് നടന്ന സെമിഫൈനലില്‍ ഫ്രഞ്ച് ക്ലബ്ബ് ലിയോണിനെ എതിരില്ലാത്ത മൂന്ന് ഗോളിന് തോല്‍പ്പിച്ചാണ് ജര്‍മ്മന്‍ ചാംപ്യന്‍മാരായ ബയേണ്‍ ഫൈനലില്‍ ഇടം നേടിയത്. ഗ്‌നാബറിയുടെ ഇരട്ട ഗോളും ലെവന്‍ഡോസ്‌കിയുടെ ഒരു ഗോളുമാണ് ബയേണിന് തുണയായത്. ലിയോണിന്റെ യുവനിരയുടെ ഡിഫന്‍സും മറികടന്നാണ് ബയേണ്‍ യൂറോപ്പിലെ വമ്പന്‍മാരുടെ പോരാട്ടത്തിന് ടിക്കറ്റെടുത്തത്. കിട്ടിയ അവസരങ്ങള്‍ ലക്ഷ്യത്തിലെത്തിക്കാന്‍ ലിയോണിന് കഴിയാതിരുന്നതും അവര്‍ക്ക് തിരിച്ചടിയായി. 18, 33 മിനിറ്റുകളിലായിരുന്നു ഗ്‌നബറിയുടെ ഗോളുകള്‍. 88ാം മിനിറ്റിലാണ് ലെവന്‍ഡോസ്‌കിയുടെ ഗോള്‍. ബയേണിന്റെ 11ാം ചാംപ്യന്‍സ് ലീഗ് ഫൈനലാണിത്. ലെപ്സിഗിനെ തോല്‍പ്പിച്ച പിഎസ്ജിയാണ് ബയേണിന്റെ ഫൈനലിലെ എതിരാളികള്‍. ഞായറാഴ്ചയാണ് ഫൈനല്‍.
Next Story
RELATED STORIES
ഭൂഗര്‍ഭ വൈദ്യുതി കേബിളില്‍ നിന്ന് ഷോക്കേറ്റ് ശുചീകരണ തൊഴിലാളി മരിച്ചു
6 July 2022 6:52 PM GMTആവിക്കല്‍ത്തോട് സ്വീവേജ് പ്ലാന്റ്: മന്ത്രിയുടെ തീവ്രവാദ...
6 July 2022 6:35 PM GMTരണ്ടായിരം രൂപ കടം വാങ്ങിയതിനെ ചൊല്ലി തര്‍ക്കം: കുന്നംകുളത്ത് രണ്ട്...
6 July 2022 6:31 PM GMTബഹ്റൈനില്‍ ഇനി കാല്പന്തിന് ആവേശ നാളുകള്‍; ഇന്ത്യന്‍ സോഷ്യല്‍ ഫോറം...
6 July 2022 5:54 PM GMTസജി ചെറിയാന്റെ രാജി ഗവര്‍ണര്‍ അംഗീകരിച്ചു
6 July 2022 5:43 PM GMTചാവശ്ശേരി കാശിമുക്കിലെ വീടിനുള്ളില്‍ സ്ഫോടനം: മരണം രണ്ടായി
6 July 2022 5:25 PM GMT