Football

ചാംപ്യന്‍സ് ലീഗ്; മരണഗ്രൂപ്പ് രണ്ട്; മെസ്സിയും റൊണാള്‍ഡോയും നേര്‍ക്ക്നേര്‍

മരണഗ്രൂപ്പായ ഗ്രൂപ്പ് ജിയിലാണ് യുവന്റസും ബാഴ്‌സലോണയും കൊമ്പുകോര്‍ക്കുക. ജിക്കു പുറമെ മറ്റൊരു മരണഗ്രൂപ്പ് ഡിയാണ്.

ചാംപ്യന്‍സ് ലീഗ്; മരണഗ്രൂപ്പ് രണ്ട്; മെസ്സിയും റൊണാള്‍ഡോയും നേര്‍ക്ക്നേര്‍
X



ലണ്ടന്‍: ഈ സീസണിലെ ചാംപ്യന്‍സ് ലീഗ് ഗ്രൂപ്പ് ഘട്ട മല്‍സരങ്ങളില്‍ തീപ്പാറും. ഫൈനലിനെ വെല്ലുന്ന മല്‍സരങ്ങളാണ് ചാംപ്യന്‍സ് ലീഗില്‍ വരുന്നത്. ഇന്ന് യുവേഫയാണ് സീസണിലെ ചാംപ്യന്‍സ് ലീഗ് ഡ്രോ പ്രഖ്യാപിച്ചത്. ലോക ഫുട്‌ബോളിലെ വമ്പന്‍മാരായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ലയണല്‍ മെസ്സിയും ഇത്തവണയെത്തുന്നത് ഒരേ ഗ്രുപ്പില്‍ . മരണഗ്രൂപ്പായ ഗ്രൂപ്പ് ജിയിലാണ് യുവന്റസും ബാഴ്‌സലോണയും കൊമ്പുകോര്‍ക്കുക. ഉക്രെയ്ന്‍ ക്ലബ്ബായ ഡൈനാമോയും ഹംഗറി ക്ലബ്ബായ ഫെറന്‍കാവറോസിയും ഗ്രൂപ്പ് ജിയിലുണ്ട്.


ഗ്രൂപ്പ് ജിക്കു പുറമെ മറ്റൊരു മരണഗ്രൂപ്പ് ഡിയാണ്. ലിവര്‍പൂള്‍, അയാകസ്, അറ്റ്‌ലാന്റ എന്നിവര്‍ക്ക് പുറമെ ഡാനിഷ് ക്ലബ്ബും ഗ്രൂപ്പില്‍ മാറ്റുരയ്ക്കും.


തുല്യ ശക്തികള്‍ മാറ്റുരയ്ക്കുന്ന ഗ്രൂപ്പാണ് എച്ച്. പിഎസ്ജി, മാഞ്ചസ്റ്റര്‍ യുനൈറ്റഡ്, ലെപ്‌സിഗ്, ഇസ്താംബുള്‍ ബസ്‌ക്ക്‌ഷെയര്‍ എന്നിവര്‍ ഈ ഗ്രൂപ്പില്‍ കൊമ്പുകോര്‍ക്കും. ഗ്രൂപ്പ് ഇയിലാണ് സെവിയ്യയും ചെല്‍സിയും ഏറ്റുമുട്ടുക. ചാംപ്യന്‍മാരായ ബയേണ്‍ ഗ്രൂപ്പ് എയിലാണുള്ളത്. അത്‌ലറ്റിക്കോ മാഡ്രിഡും ഈ ഗ്രൂപ്പിലാണുള്ളത്. ഗ്രൂപ്പ് ബിയില്‍ റയല്‍ മാഡ്രിഡും ഇന്റര്‍മിലാനും ബാറ്റുരയ്ക്കും. ഗ്രൂപ്പ് സിയില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്കൊപ്പം മാര്‍സിലെയും പോര്‍ട്ടോയുമുണ്ട്. ഗ്രൂപ്പ് ഇയില്‍ സെവിയ്യക്കൊപ്പം ചെല്‍സിയും റെനീസും ഏറ്റുമുട്ടും. ഗ്രൂപ്പ് എയില്‍ ലാസിയോയും ഡോര്‍ട്ട്മുണ്ടും കൊമ്പുകോര്‍ക്കും.





Next Story

RELATED STORIES

Share it