ചാംപ്യന്‍സ് ലീഗ്; ലിസ്ബണില്‍ ഇന്ന് ബയേണ്‍- ബാഴ്സാ ക്വാര്‍ട്ടര്‍
സ്പാനിഷ് പ്രമുഖരായ ബാഴ്സലോണയും ജര്‍മന്‍ ചാംപ്യന്‍മാരായ ബയേണ്‍ മ്യൂണിക്കുമാണ് ഇന്ന് ക്വാര്‍ട്ടറില്‍ നേര്‍ക്കുനേര്‍ വരുന്നത്.

ലിസ്ബണ്‍: ചാംപ്യന്‍സ് ലീഗില്‍ ഇന്ന് ഭീമന്‍ പോരാട്ടത്തിനാണ് ലിസ്ബണ്‍ സാക്ഷ്യം വഹിക്കുന്നത്. സ്പാനിഷ് പ്രമുഖരായ ബാഴ്സലോണയും ജര്‍മന്‍ ചാംപ്യന്‍മാരായ ബയേണ്‍ മ്യൂണിക്കുമാണ് ഇന്ന് ക്വാര്‍ട്ടറില്‍ നേര്‍ക്കുനേര്‍ വരുന്നത്. പ്രീക്വാര്‍ട്ടറില്‍ നപ്പോളിയെ തോല്‍പ്പിച്ചാണ് ബാഴ്സലോണ വരുന്നത്. മെസ്സിയെന്ന ഒറ്റയാനില്‍ പ്രതീക്ഷയര്‍പ്പിച്ചാണ് കറ്റാലന്‍സ് ഇറങ്ങുന്നത്. കൈയെത്തും ദൂരത്ത് സ്പാനിഷ് ലീഗ് കിരീടം നഷ്ടപ്പെട്ട ബാഴ്സലോണയുടെ ഈ സീസണില്‍ ഏറ്റവും വലിയ പ്രതീക്ഷയാണ് ചാംപ്യന്‍സ് ലീഗ് കിരീടം.
ലാ ലിഗയിലെ അവസാന മല്‍സരങ്ങളിലെ തോല്‍വി ടീമിന് തിരിച്ചടിയാണെങ്കിലും നപ്പോളിക്കെതിരായ ജയം അവര്‍ക്ക് ഊര്‍ജം നല്‍കുന്നു. ജര്‍മനിയില്‍ മികച്ച ഫോമിലുള്ള ബയേണിന്റെ എല്ലാ താരങ്ങളും ഒന്നിനൊന്ന് മെച്ചമാണ്. ചാംപ്യന്‍സ് ലീഗ് കിരീടം ഉറപ്പിച്ചാണ് അവര്‍ ലിസ്ബണിലേക്ക് കയറിയത്. ടോപ് സ്‌കോറര്‍ ലെവന്‍ഡോസ്‌കി തന്നെയാണ് ബയേണിന്റെ തുരുപ്പ് ചീട്ട്. ഇന്ന് അര്‍ധരാത്രി 12.30നാണ് മല്‍സരം. സോണി നെറ്റ് വര്‍ക്കില്‍ മല്‍സരം തല്‍സമയം സംപ്രേക്ഷണം ചെയ്യും. ഈ മല്‍സരത്തിലെ വിജയികള്‍ നേരിടുക മാഞ്ചസ്റ്റര്‍ സിറ്റി- ലിയോണ്‍ മല്‍സരത്തിലെ വിജയികളെയാണ്.
RELATED STORIES
ലിവ് ഇന് പങ്കാളിയെ കൊലപ്പെടുത്തി ശരീരഭാഗങ്ങള് കുക്കറിലിട്ട് വേവിച്ച് ...
8 Jun 2023 12:23 PM GMTസഹപ്രവര്ത്തകരുടെ സമ്മര്ദ്ദം; ദയാവധത്തിന് അനുമതി തേടി ഗ്യാന്വ്യാപി...
8 Jun 2023 12:03 PM GMTഔറംഗസേബിന്റെയും ടിപ്പു സുല്ത്താന്റെയും ചിത്രങ്ങള് സ്റ്റാറ്റസ് ആക്കി; ...
8 Jun 2023 9:51 AM GMT450 ലോക്സഭാ സീറ്റുകളില് ബിജെപിക്കെതിരെ പൊതു സ്ഥാനാര്ഥികളെ...
8 Jun 2023 9:24 AM GMTമാവേലിക്കരയില് ആറു വയസ്സുള്ള മകളെ വെട്ടിക്കൊലപ്പെടുത്തി പിതാവ്
8 Jun 2023 5:08 AM GMTസൗദിയിലേക്കും സ്പെയിനിലേക്കുമില്ല; മെസ്സി അമേരിക്കയിലേക്ക്;...
8 Jun 2023 4:55 AM GMT