ചാംപ്യന്‍സ് ലീഗ്; മിന്നും തുടക്കവുമായി ബാഴ്‌സയും സിറ്റിയും

പാരിസ്: ചാംപ്യന്‍സ് ലീഗ് പുതിയ സീസണിന് തുടക്കമായി. ഇന്ന് നടന്ന മല്‍സരങ്ങളില്‍ വമ്പന്‍മാരായ മാഞ്ചസ്റ്റര്‍ സിറ്റി, ബാഴ്‌സലോണ, പിഎസ്ജി എന്നിവര്‍ വന്‍ ജയം സ്വന്തമാക്കി. റെഡ് സ്റ്റാര്‍ ബെല്‍ഗ്രേഡിനെതിരേ 3-1ന്റെ ജയമാണ് നിലവിലെ ജേതാക്കളായ സിറ്റി നേടിയത്. മല്‍സരത്തില്‍ അര്‍ജന്റീനന്‍ താരം അല്‍വാരസ് ഇരട്ട ഗോള്‍ നേടിയപ്പോള്‍ റൊഡ്രി മറ്റൊരു ഗോളും നേടി. റോയല്‍ ആന്റ്വറപ്പിനെതിരേ അഞ്ച് ഗോളിന്റെ ജയമാണ് ബാഴ്‌സ നേടിയത്. ബാഴ്‌സയ്ക്കായി ജാവോ ഫ്‌ളിക്‌സ് ഇരട്ട ഗോള്‍ നേടി. ലെവന്‍ഡോസ്‌കി, ഗവി എന്നിവര്‍ മറ്റ് ഗോള്‍ നേടി. ഗ്രൂപ്പ് എഫില്‍ നടന്നന മല്‍സരത്തില്‍ പിഎസ്ജി ബോറൂസിയാ ഡോര്‍ട്ട്മുണ്ടിനെ എതിരില്ലാത്ത രണ്ട് ഗോളിനും പരാജയപ്പെടുത്തി. കിലിയന്‍ എംബാപ്പെ, അശ്‌റഫ് ഹക്കീമി എന്നിവരാണ് പിഎസ്ജിയുടെ സ്‌കോറര്‍മാര്‍.
എസി മിലാന്‍-ന്യൂകാസില്‍ മല്‍സരവും ലാസിയോ അത്‌ലറ്റിക്കോ മാഡ്രിഡ് മല്‍സരവും സമനിലയില്‍ കലാശിച്ചു. യങ് ബോയിസിനെ ആര്‍ബി ലെപ്‌സിഗ് 3-1നും ശക്തര്‍ ഡൊണറ്റ്‌സക്കിനെ എഫ്‌സി പോര്‍ട്ടോ 3-1നും പരാജയപ്പെടുത്തി.
ഇന്ന് അര്‍ദ്ധരാത്രി നടക്കുന്ന മല്‍സങ്ങള്‍ക്കായി റയല്‍ മാഡ്രിഡ്, മാഞ്ചസ്റ്റര്‍ യുനൈറ്റഡ്, ആഴ്‌സണല്‍, നപ്പോളി എന്നിവര്‍ ഇറങ്ങും.
RELATED STORIES
കശ്മീര് വാഹനാപകടം: മരിച്ചവരുടെ മൃതദേഹങ്ങള് കേരള സര്ക്കാര്...
6 Dec 2023 6:12 AM GMTകോളജ് കെട്ടിടത്തിന്റെ നാലാം നിലയില്നിന്ന് ചാടി വിദ്യാര്ഥിനി...
6 Dec 2023 5:54 AM GMTമിഷോങ് ചുഴലികാറ്റ്; ചെന്നൈയില് മരണം 12 ആയി ; അവശ്യസാധനങ്ങള്ക്ക്...
6 Dec 2023 5:28 AM GMTജോലി വാഗ്ദാനം ചെയ്ത് യുവതിയില്നിന്ന് പണംതട്ടിയ യൂത്ത് കോണ്ഗ്രസ്...
6 Dec 2023 5:21 AM GMTസര്വ്വകലാശാലകളെ സംഘപരിവാര് കേന്ദ്രങ്ങളാക്കാനുള്ള നീക്കം; എസ് എഫ് ഐ...
5 Dec 2023 5:23 PM GMTകശ്മീരിലെ സോജില ചുരത്തില് വാഹനാപകടം; ഏഴ് മലയാളി വിനോദ സഞ്ചാരികള്...
5 Dec 2023 1:51 PM GMT