Football

ബുണ്ടസ്‌ലീഗയില്‍ ഡോര്‍ട്ട്മുണ്ട് വീണ്ടും തലപ്പത്ത്

ബുണ്ടസ്‌ലീഗയില്‍ ഡോര്‍ട്ട്മുണ്ട് വീണ്ടും തലപ്പത്ത്
X

ബെല്‍ജിയം: ബുണ്ടസ്‌ലീഗയില്‍ വോള്‍ഫ്ബര്‍ഗിനെതിരായ മല്‍സരത്തില്‍ 2-0ത്തിന് ജയം നേടിയതോടെ ഡോര്‍ട്ട്മുണ്ട് വീണ്ടും ഒന്നാമതെത്തി. പാക്കോ അല്‍കാസര്‍ അവസാന അഞ്ചുമിനിറ്റില്‍ നേടിയ രണ്ടു ഗോളുകളാണ് ഡോര്‍ട്ട്മുണ്ടിനെ ജര്‍മന്‍ ലീഗിലെ തലപ്പത്തെത്തിച്ചത്. 90ാം മിനിറ്റില്‍ അഞ്ചുതവണ ബുണ്ടസ്‌ലീഗയില്‍ ഗോള്‍ നേടിയെന്ന റെക്കോഡും പാക്കോയ്ക്ക് സ്വന്തമായി. ലീഗില്‍ ഒമ്പത് മല്‍സരങ്ങള്‍ ശേഷിക്കെയാണ് ഡോര്‍ട്ട്മുണ്ടിന്റെ സ്ഥാനക്കയറ്റം. അടുത്ത ആഴ്ച നടക്കുന്ന മല്‍സരത്തില്‍ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയ ബയേണുമായാണ് ഡോര്‍ട്ട്മുണ്ടിന്റെ അടുത്ത മല്‍സരം. ഫ്രിബര്‍ഗിനെതിരായ ബയേണിന്റെ മല്‍സരം 1-1 സമനിലയില്‍ കലാശിച്ചു.

ഇറ്റാലിയന്‍ ലീഗില്‍ കരുത്തരായ യുവന്റസ് വിജയകുതിപ്പ് തുടരുന്നു. എംബോളിയെ 1-0ത്തിന് തോല്‍പ്പിച്ചു. 72ാം മിനിറ്റില്‍ കീന്‍ നേടിയ ഗോളിലാണ് യുവന്റസിന്റെ ജയം. മറ്റൊരു മല്‍സരത്തില്‍ എസി മിലാനെ സാംമ്പഡോറിയ 1-0ത്തിന് തോല്‍പ്പിച്ചു.

Next Story

RELATED STORIES

Share it