Football

സ്വപ്ന ഫൈനലില്‍ ബ്രസീലിനൊപ്പം ഗബ്രിയേല്‍ ജീസുസ് ഇല്ല

കോച്ച് ടീറ്റെയ്ക്ക് കീഴില്‍ രണ്ട് തവണ ചുവപ്പ് കാര്‍ഡ് വാങ്ങിയ ഏക താരമാണ് മാഞ്ചസ്റ്റര്‍ സിറ്റിയുടെ ജീസുസ്.

സ്വപ്ന ഫൈനലില്‍ ബ്രസീലിനൊപ്പം ഗബ്രിയേല്‍ ജീസുസ് ഇല്ല
X


ബ്രസീലിയ: ഞായറാഴ്ച മാരക്കാനയില്‍ കോപ്പാ അമേരിക്ക ഫൈനലില്‍ അര്‍ജന്റീനയ്‌ക്കെതിരേ ഇറങ്ങുന്ന കാനറികള്‍ക്ക് കനത്ത തിരിച്ചടി. ക്വാര്‍ട്ടറില്‍ ചിലിക്കെതിരായ മല്‍സരത്തില്‍ ചുവപ്പ് കാര്‍ഡ് ലഭിച്ച ബ്രസീലിന്റെ ഗബ്രിയേല്‍ ജീസുസിന് ഫൈനലിലും കളിക്കാന്‍ കഴിയില്ല. താരത്തിന് കോണ്‍മെബോള്‍ രണ്ട് മല്‍സരത്തിലാണ് വിലക്ക് നല്‍കിയിരിക്കുന്നത്.പെറുവിനെതിരായ സെമിയില്‍ താരം കളിച്ചിരുന്നില്ല. വിലക്കിനെ കൂടാതെ ജീസുസിന് 5000 ഡോളര്‍ പിഴയും വിധിച്ചിട്ടുണ്ട്.

എന്നാല്‍ അബദ്ധത്തില്‍ പറ്റിയ പിഴവാണെന്ന് ജീസുസ് വ്യക്തമാക്കിയിരുന്നു. ചിലി താരം മെനയെ 48ാം മിനിറ്റിലാണ് ജീസുസ് ഫൗള്‍ ചെയ്തത്. കഴിഞ്ഞ കോപ്പാ അമേരിക്ക ടൂര്‍ണ്ണമെന്റിലും ജീസുസിന് ചുവപ്പ് കാര്‍ഡ് ലഭിച്ചിരുന്നു. അന്ന് പെറുവിനെതിരേ ഫൈനലില്‍ ആണ് ചുവപ്പ് കാര്‍ഡ് ലഭിച്ചത്. ഒരു ഗോള്‍ അടിക്കുകയും ഒരു ഗോളിന് വഴിയൊരുക്കുകയും ചെയ്ത ശേഷമായിരുന്നു ജീസുസിന്റെ പുറത്താവല്‍. കോച്ച് ടീറ്റെയ്ക്ക് കീഴില്‍ രണ്ട് തവണ ചുവപ്പ് കാര്‍ഡ് വാങ്ങിയ ഏക താരമാണ് മാഞ്ചസ്റ്റര്‍ സിറ്റിയുടെ ജീസുസ്.




Next Story

RELATED STORIES

Share it