അന്താരാഷ്ട്ര സൗഹൃദം; ബ്രസീലിനെതിരേ പൊരുതി നിന്ന് ഇന്ത്യന്‍ പെണ്‍പ്പട
ഇന്ത്യയുടെ അടുത്ത മല്‍സരം 29ന് ചിലിക്കെതിരേയാണ്.

സാവോപോളോ: ലോക റാങ്കിങില്‍ ആറാം സ്ഥാനത്തുള്ള ബ്രസീല്‍ വനിതാ ഫുട്ബോള്‍ ടീമിനെതിരേ മികച്ച പ്രകടനം പുറത്തെടുത്ത് ഇന്ത്യന്‍ വനിതാ ടീം. ബ്രസീലില്‍ നടന്ന അന്താരാഷ്ട്ര സൗഹൃദമല്സരത്തിലാണ് ഇന്ത്യന്‍ പെണ്‍പുലികള്‍ ഒപ്പത്തിനൊപ്പം നിന്ന് പോരാടിയത്. മല്‍സരത്തില്‍ 6-1ന്റെ തോല്‍വി നേരിട്ടെങ്കിലും ആദ്യപകുതിയില്‍ മികച്ച പ്രതിരോധം സൃഷ്ടിക്കാന്‍ ഇന്ത്യയ്ക്കായി. ബ്രസീലിന്റെ ആദ്യ ഗോള്‍ മല്‍സരം തുടങ്ങി നിമിഷങ്ങള്‍ക്കുള്ളില്‍ വന്നിരുന്നു.
ഇന്ത്യയുടെ ഏക ഗോള്‍ മനീഷാ കല്യാണിന്റെ വക എട്ടാം മിനിറ്റിലായായിരുന്നു. ആദ്യപകുതിക്ക് മുമ്പേ ഇന്ത്യന്‍ ടീമിന്റെ ശാരീരികക്ഷമത നഷ്ടപ്പെട്ടിരുന്നു. ബ്രസീലിന്റെ വേഗതയാര്‍ന്ന കളിക്ക് മുന്നില്‍ പിടിച്ച് നില്ക്കാന് ഇന്ത്യന്‍ വനിതകള്‍ ശ്രമിച്ചെങ്കിലും രണ്ടാം പകുതിയോടെ ഇന്ത്യ തളരുകയായിരുന്നു. ഇന്ത്യന്‍ ഗോള്‍ കീപ്പറുടെ മികച്ച സേവുകള്‍ പ്രശംസനീയമായിരുന്നു. ഇന്ത്യയുടെ അടുത്ത മല്‍സരം 29ന് ചിലിക്കെതിരേയാണ്.
RELATED STORIES
രാഷ്ട്രപതിതിരഞ്ഞെടുപ്പ്: യശ്വന്ത് സിന്‍ഹ പത്രിക സമര്‍പ്പിച്ചു
27 Jun 2022 7:42 AM GMTനിയമസഭയില്‍ മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ നടപടി ജനാധിപത്യ...
27 Jun 2022 7:40 AM GMTബാലുശ്ശേരിയില്‍ ഡിവൈഎഫ്ഐ പ്രവര്ത്തകന് മര്‍ദ്ദനമേറ്റ...
27 Jun 2022 7:09 AM GMTപിണറായി വിജയൻ മാധ്യമങ്ങളെ കാണുന്നു
27 Jun 2022 7:07 AM GMTയുഎസിലെ ക്യൂന്‍സില്‍ ഇന്ത്യന്‍ പൗരനെ വെടിവച്ചുകൊന്നു
27 Jun 2022 7:07 AM GMTനടന് എന്‍ ഡി പ്രസാദ് വീട്ടുവളപ്പില്‍ തൂങ്ങിമരിച്ചനിലയില്‍
27 Jun 2022 6:42 AM GMT