Football

ഒളിംപിക്‌സ് ഫുട്‌ബോള്‍ സ്വര്‍ണം ബ്രസീലിന്

നേരത്തെ മൂന്നാം സ്ഥാനം നേടിയ മെക്‌സിക്കോ വെങ്കലമെഡല്‍ നേടിയിരുന്നു.

ഒളിംപിക്‌സ് ഫുട്‌ബോള്‍ സ്വര്‍ണം ബ്രസീലിന്
X


ടോക്കിയോ: ഒളിംപിക്‌സ് പുരുഷ വിഭാഗം ഫുട്‌ബോള്‍ കിരീടം ടോക്കിയോയിലും സ്വന്തമാക്കി ബ്രസീല്‍. സ്‌പെയിനിനെ എക്‌സാട്രാടൈമിലേക്ക് നീണ്ട പോരാട്ടത്തില്‍ 2-1ന് തോല്‍പ്പിച്ചാണ് കാനറികളുടെ ജയം. തുടര്‍ച്ചയായ രണ്ടാം തവണയാണ് ബ്രസീല്‍ ഒളിംപിക്‌സ് ഫുട്‌ബോള്‍ കിരീടം നേടുന്നത്. നിശ്ചിത സമയത്ത് ഇരുടീമും ഓരോ ഗോള്‍ വീതം നേടി സമനിലയിലാവുകയായിരുന്നു.ഡിസില്‍വയുടെ അസിസ്റ്റില്‍ നിന്ന് സാന്റോസാണ്(47)ബ്രസീലിന്റെ ആദ്യ ഗോള്‍ നേടിയത്. സാന്റോസിന്റെ അസിസ്റ്റില്‍ മാല്‍ക്കോം (108) രണ്ടാം ഗോള്‍ നേടി. സ്‌പെയിനിനായി ഒയര്‍സാല്‍(61) ആശ്വാസ ഗോള്‍ നേടി. നേരത്തെ മൂന്നാം സ്ഥാനം നേടിയ മെക്‌സിക്കോ വെങ്കലമെഡല്‍ നേടിയിരുന്നു.




Next Story

RELATED STORIES

Share it