Football

വിജയകുതിപ്പ് തുടരാന്‍ ബ്രസീല്‍ നാളെ കൊളംബിയക്കെതിരേ

2019ല്‍ അവസാനമായി ഏറ്റുമുട്ടിയപ്പോള്‍ മല്‍സരം 2-2 സമനിലയില്‍ അവസാനിച്ചിരുന്നു.

വിജയകുതിപ്പ് തുടരാന്‍ ബ്രസീല്‍ നാളെ കൊളംബിയക്കെതിരേ
X

ബ്രസീലിയ: കോപ്പാ അമേരിക്കയിലെ വിജയകുതിപ്പ് തുടരാന്‍ ബ്രസീല്‍ നാളെ കൊളംബിയക്കെതിരേ ഇറങ്ങും. നാളെ പുലര്‍ച്ചെ 5.30നാണ് മല്‍സരം. ഗ്രൂപ്പ് ബിയില്‍ രണ്ട് മല്‍സരങ്ങളില്‍ രണ്ടും ജയിച്ചാണ് മഞ്ഞപ്പടയുടെ കുതിപ്പ്. കൊളംബിയയാവട്ടെ ബ്രസീലിന് തൊട്ട് താഴെ രണ്ടാം സ്ഥാനത്താണ്. മൂന്ന് മല്‍സരങ്ങളില്‍ നിന്ന് അവര്‍ക്ക് ഒരു ജയവും ഒരു സമനിലയും ഒരു തോല്‍വിയുമാണുള്ളത്. 19 മല്‍സരങ്ങളില്‍ ഇരുവരും ഏറ്റുമുട്ടിയപ്പോള്‍ ഒരു മല്‍സരത്തില്‍ മാത്രമാണ് ടിറ്റെയുടെ കുട്ടികള്‍ പരാജയപ്പെട്ടത്. 2019ല്‍ അവസാനമായി ഏറ്റുമുട്ടിയപ്പോള്‍ മല്‍സരം 2-2 സമനിലയില്‍ അവസാനിച്ചിരുന്നു.


ബ്രസീല്‍ ടീം: അലിസണ്‍ ബെക്കര്‍, ഡാനിയോള, എഡര്‍ മിലിറ്റോ, മാര്‍ക്വിനോസ്, അലക്‌സ് സാന്‍ഡ്രോ, കസിമറോ, ഫ്രഡ്, ലൂക്കാസ് പക്വേറ്റാ, നെയ്മര്‍, ഗബ്രിയേല്‍ ജീസസ്, റിച്ചാര്‍ലിസണ്‍.


ഇതേ ഗ്രൂപ്പിലെ മറ്റൊരു മല്‍സരത്തില്‍ ഇക്വഡോര്‍ പെറുവിനോട് ഏറ്റുമുട്ടും. നാളെ പുലര്‍ച്ചെ 2.30നാണ് മല്‍സരം




Next Story

RELATED STORIES

Share it