Football

ബ്രിസീല്‍ താരം വിനീഷ്യസ് ജൂനിയറിന് പരിക്ക്

ബ്രിസീല്‍ താരം വിനീഷ്യസ് ജൂനിയറിന് പരിക്ക്
X

സാവോപോളോ: റയല്‍ മാഡ്രിഡ് താരം വിനീഷ്യസ് ജൂനിയറിന് തന്റെ ദേശീയ ടീമായ ബ്രിസീലിനായി ബൂട്ടണിയാന്‍ ഇനിയും കാത്തിരിക്കേണ്ടി വരും. ആദ്യമായി ജൂനിയര്‍ ടീമില്‍ നിന്നും സീനിയര്‍ ടീമിലേക്ക് സെലക്ഷന്‍ ലഭിച്ച വിനീഷ്യസ് രാജ്യത്തിനായി അരങ്ങേറ്റം കുറിക്കാനിരിക്കെയാണ് താരത്തിന് പരിക്ക് വില്ലനായത്. കഴിഞ്ഞ ദിവസം ചാംപ്യന്‍സ് ലീഗില്‍ അയാകസിനെതിരേയുള്ള മല്‍സരത്തിലാണ് വിനീഷ്യസിന്റെ ലിഗമെന്റിന് പരിക്കേറ്റത്. രണ്ടാം പകുതിയിലാണ് താരത്തിന് പരിക്കേറ്റത്. ശസ്ത്രക്രിയ ആവശ്യമാണെന്ന് ടീം ഫിസിയോ അറിയിച്ചിട്ടുണ്ട്. കുറഞ്ഞത് രണ്ടു മാസമെങ്കിലും താരം പുറത്തിരിക്കേണ്ടി വരും. അന്താരാഷ്ട്ര സൗഹൃദമല്‍സരങ്ങള്‍ക്കായുള്ള ബ്രിസീലന്റെ ടീമിലേക്കാണ് വിനീഷ്യസിനെ തിരഞ്ഞെടുത്തത്. അണ്ടര്‍ 18 താരമായ വിനീഷ്യസ് നിലവില്‍ റയല്‍ മാഡ്രിഡിനായി മിന്നും ഫോമിലാണ്. എന്നാല്‍ കഴിഞ്ഞ ദിവസം നടന്ന മല്‍സരത്തില്‍ അയാകസ് റയലിനെ തോല്‍പ്പിച്ച് ക്വാര്‍ട്ടറില്‍ പ്രവേശിച്ചിരുന്നു.

Next Story

RELATED STORIES

Share it