Football

കോപ്പാ അമേരിക്ക; കാനറികള്‍ ഫൈനലില്‍

36ാം മിനിറ്റില്‍ സൂപ്പര്‍ താരം നെയ്മറുടെ അസിസ്റ്റില്‍ നിന്ന് ലൂക്കാസ് പക്വേറ്റയാണ് ഇത്തവണയും ബ്രസീലിനായി സ്‌കോര്‍ ചെയ്തത്.

കോപ്പാ അമേരിക്ക; കാനറികള്‍ ഫൈനലില്‍
X

റിയാഡോ ജനീറോ: കോപ്പാ അമേരിക്കയില്‍ നിലവിലെ ചാംപ്യന്‍മാരായ ബ്രസീല്‍ ഫൈനലില്‍ കടന്നു.സെമിയില്‍ പെറുവിനെ ഏകപക്ഷീയമായ ഒരു ഗോളിനാണ് ബ്രസീല്‍ തോല്‍പ്പിച്ചത്. 36ാം മിനിറ്റില്‍ സൂപ്പര്‍ താരം നെയ്മറുടെ അസിസ്റ്റില്‍ നിന്ന് ലൂക്കാസ് പക്വേറ്റയാണ് ഇത്തവണയും ബ്രസീലിനായി സ്‌കോര്‍ ചെയ്തത്.


എല്ലാതലത്തിലും ബ്രസീല്‍ മുന്നിട്ട നിന്ന മല്‍സരത്തില്‍ നെയ്മര്‍ കളം വാണു കളിച്ചു. ഗ്രൂപ്പ് ഘട്ടത്തില്‍ നാല് ഗോളിന് തോറ്റ പെറു മികച്ച കളി പുറത്തെടുത്തെങ്കിലും തിയാഗോ സില്‍വ, ഫ്രഡ്, കാസിമറോ, പക്വേറ്റ, റിച്ചാര്‍ള്‍സണ്‍ എന്നിവരുടെ പ്രകടനത്തിന് മുന്നില്‍ പിടിച്ചുനില്‍ക്കാനായില്ല. നിരവധി അവസരങ്ങളാണ് ബ്രസീല്‍ സൃഷ്ടിച്ചത്. 35ാം മിനിറ്റില്‍ റിച്ചാള്‍സണ്‍ നല്‍കിയ പന്ത് നെയ്മറര്‍ പക്വേറ്റയ്ക്ക് നല്‍കുകയായിരുന്നു. പെറു താരങ്ങളെ മറികടന്ന് പക്വേറ്റ പന്ത് വലയിലേക്ക് എത്തിക്കുകയായിരുന്നു. നാളെ നടക്കുന്ന അര്‍ജന്റീനാ- കൊളംബിയാ മല്‍സരത്തിലെ വിജയികളെയാണ് ബ്രസീല്‍ ഫൈനലില്‍ നേരിടുക.




Next Story

RELATED STORIES

Share it