ലക്ഷണങ്ങളില്ല; കൊവിഡ് ബാധിച്ചതില്‍ ഞെട്ടലോടെ ആരോണ്‍ റാംസദേല്
ആദ്യടെസ്റ്റില്‍ ഫലം നെഗറ്റീവായിരുന്നു. എന്നാല്‍, കഴിഞ്ഞ ദിവസം പുറത്തുവിട്ട രണ്ടാമത്തെ ടെസ്റ്റിന്റെ ഫലത്തിലാണ് ആരോണിനും മറ്റൊരു താരത്തിനും രോഗം സ്ഥിരീകരിച്ചത്.

ലണ്ടന്‍: രോഗലക്ഷണങ്ങളൊന്നുമില്ലാതെ കൊറോണ ടെസ്റ്റില്‍ പോസ്റ്റീവായതില് ഞെട്ടല്‍ രേഖപ്പെടുത്തി ബേണ്‍മൗത്ത് ഗോള്‍കീപ്പര്‍ ആരോണ്‍ റാംസദേല്. പ്രീമിയര്‍ ലീഗ് ക്ലബ്ബുകള്‍ക്ക് പരിശീലനം തുടരുന്നതിന് മുമ്പായി നടത്തിയ രണ്ടാമത്തെ ടെസ്റ്റിലാണ് ആരോണിന് രോഗം സ്ഥിരീകരിച്ചത്. ആദ്യടെസ്റ്റില്‍ ഫലം നെഗറ്റീവായിരുന്നു. എന്നാല്‍, കഴിഞ്ഞ ദിവസം പുറത്തുവിട്ട രണ്ടാമത്തെ ടെസ്റ്റിന്റെ ഫലത്തിലാണ് ആരോണിനും മറ്റൊരു താരത്തിനും രോഗം സ്ഥിരീകരിച്ചത്. തനിക്ക് യാതൊരു ലക്ഷണങ്ങളുമില്ലായിരുന്നുവെന്ന് താരം പറയുന്നു. ലോക്ക് ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിച്ചിരുന്നു.
ആദ്യടെസ്റ്റിന് ശേഷം മൂന്ന് ദിവസം കഴിഞ്ഞിട്ടാണ് രണ്ടാമത്തെ ടെസ്റ്റ് നടത്തിയത്. ഇതിനിടയില്‍ സൂപ്പര്‍ മാര്‍ക്കറ്റിലും പെട്രോള്‍ പമ്പിലും പോയിരുന്നു. മാസ്ക്കും ഗ്ലൗസും ധരിച്ചിരുന്നു. വൈറസ് ഏത് വിധത്തില്‍ കയറിയെന്ന് അറിയില്ലെന്നും ആരോണ്‍ പറയുന്നു. കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിച്ചിട്ടും രോഗം വന്നത് വിശ്വസിക്കാനാവുന്നില്ലെന്നും താരം പറയുന്നു. ഇതോടെ ജൂണ്‍ രണ്ടാം വാരം നടക്കുന്ന പ്രീമിയര്‍ ലീഗ് മല്‍സരങ്ങളില്‍ താരത്തിന് പങ്കെടുക്കാന്‍ കഴിയില്ല. ഇംഗ്ലണ്ടിന്റെ അണ്ടര്‍ -21 താരമായ ആരോണ്‍ ബേണ്‍മൗത്തിന്റെ പ്രധാന ഗോള്‍കീപ്പര്‍ ആണ്. താരങ്ങളുടെ മൂന്നാം റൗണ്ട് ടെസ്റ്റിന്റെ ഫലങ്ങള്‍ ബുധനാഴ്ചയാണ് പുറത്തുവിടുക.
RELATED STORIES
അമരീന്ദര്‍ സിങ് ബിജെപിയിലേക്ക്; 'പഞ്ചാബ് ലോക് കോണ്‍ഗ്രസ്' ബിജെപിയില്‍...
1 July 2022 1:45 PM GMTരാജ്യത്ത് സ്വര്‍ണ തീരുവയില്‍ വന്‍ വര്‍ധന; പവന് 960 രൂപ കൂടി
1 July 2022 12:52 PM GMTമുഖ്യമന്ത്രി സഭയെ തെറ്റിദ്ധരിപ്പിച്ചു; അവകാശ ലംഘനത്തിന് നോട്ടിസ്
1 July 2022 12:15 PM GMTകൊല്ലപ്പെട്ടിട്ട് ആറ് വർഷം; വിവാദങ്ങൾക്ക് പിന്നാലെ ധനരാജിന്റെ...
1 July 2022 10:12 AM GMTപ്രവാചകനെ അധിക്ഷേപിച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ട കൊല്ലം സ്വദേശി ...
1 July 2022 6:50 AM GMTനാടന്‍ തോക്കുകളുമായി മൂന്ന് പേര് പെരിന്തല്‍മണ്ണ പോലിസിന്റെ പിടിയില്‍
1 July 2022 5:06 AM GMT