Football

യുവന്റസിന്റെ ബെര്‍ണാഡ്‌സിക്കും ബയേണിന്റെ ഗ്നാബറിക്കും കൊവിഡ്

ഇറ്റലിയുടെ ദേശീയ ടീമിന്റെ ക്യാംപില്‍ കൊവിഡ് വ്യാപനം ഉണ്ടായിരുന്നു.

യുവന്റസിന്റെ ബെര്‍ണാഡ്‌സിക്കും ബയേണിന്റെ ഗ്നാബറിക്കും കൊവിഡ്
X



ടൂറിന്‍: സീരി എയിലെ നിര്‍ണ്ണായക മല്‍സരത്തില്‍ നപ്പോളിയെ നേരിടാനിറങ്ങുന്ന യുവന്റസ് ടീമിന് കൊവിഡ് ഭീഷണി. ഏറ്റവും പുതിയതായി യുവന്റസിന്റെ മധ്യനിര താരം ബെര്‍ണാഡസ്‌കിക്കും കൊവിഡ് പോസ്റ്റീവായി. നേരത്തെ പ്രമുഖ താരം ബൊണൂചിക്കും മറ്റൊരു താരമായ ഡെമിറലിനും രോഗം സ്ഥിരീകരിച്ചിരുന്നു. താരങ്ങള്‍ എല്ലാം രണ്ടാഴ്ചയോളം ഐസുലേഷനില്‍ കഴിയുമെന്ന് ക്ലബ്ബ് അറിയിച്ചു. ലോകകപ്പ് യോഗ്യതാ റൗണ്ടിനായുള്ള ഇറ്റലിയുടെ ദേശീയ ടീമിന്റെ ക്യാംപില്‍ കൊവിഡ് വ്യാപനം ഉണ്ടായിരുന്നു. ഇതില്‍ നിന്നാണ് താരങ്ങള്‍ക്ക് രോഗം പിടിപ്പെട്ടത്.


അതിനിടെ ബയേണ്‍ മ്യൂണിക്ക് താരം ഗ്നാബറിക്കും രോഗം സ്ഥിരീകരിച്ചു. നാളെ ചാംപ്യന്‍സ് ലീഗില്‍ പിഎസ്ജിക്കെതിരേയിറങ്ങുന്ന ബയേണിന് ഇത് വന്‍ തിരിച്ചടിയായിരിക്കുയാണ്.




Next Story

RELATED STORIES

Share it